/indian-express-malayalam/media/media_files/ttj0ENnj1Nz0m4dkeYG9.jpg)
എ,സ് സുജിത് ദാസ്
തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട മുൻ എസ്പി എസ്.സുജിത് ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ. തിരുവനന്തപുരത്തെ ഓഫിസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. പി വി അൻവർ എംഎൽഎയുമായി നടത്തിയ ഫോൺവിളികളുടെ പശ്ചാത്തലത്തിലാണ് നടപടി.
താനൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി എന്നയാൾ മരിക്കുന്നത് സുജിത് ദാസ് മലപ്പുറം എസ്പിയായിരിക്കെയാണ്. താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ താൻ കുടുങ്ങുമോയെന്ന് ആശങ്കയുണ്ടെന്ന് സുജിത് ദാസ് പറയുന്നത് പി വി അൻവർ എംഎൽഎ പുറത്തു വിട്ട ഫോൺ സംഭാഷണങ്ങളിലുണ്ടായിരുന്നു. ഇതെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് സിബിഐ സുജിത് ദാസിനെ ചോദ്യം ചെയ്തതെന്നാണു വിവരം.
2023 ഓഗസ്റ്റ് ഒന്നിനാണ് താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽവച്ച് മരിച്ചത്. മർദനമേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എസ്പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളായിരുന്ന 4 സിവിൽ പൊലീസ് ഓഫിസർമാരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Read More
- ഇരുകാലിനും ശസ്ത്രക്രിയ കഴിഞ്ഞു;ശ്രുതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
- കൈപിടിച്ചവനെ അവസാനമായി കണ്ട് ശ്രുതി: നാടിന്റെ നോവായി ജെൻസൻ
- റെഡ് സല്യൂട്ട് യെച്ചൂരി; മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും
- നിറഞ്ഞചിരിയിൽ സർവ്വരെയും കീഴടക്കുന്ന യെച്ചൂരി
- സീതാറാം യെച്ചൂരി ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകൻ: രാഹുൽ ഗാന്ധി
- സീതാറാം യച്ചൂരി അന്തരിച്ചു
- സീതാറാം യെച്ചൂരി സമാനതകളില്ലാത്ത ധീരനേതാവ്: പിണറായി വിജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.