scorecardresearch

നിറഞ്ഞചിരിയിൽ സർവ്വരെയും കീഴടക്കുന്ന യെച്ചൂരി

മൂർച്ചയേറിയ വിമർശനങ്ങൾക്ക് പോലും പക്വതയുടെയും മാന്യതയുടെയും ഭാഷയാണ് യെച്ചൂരി സ്വീകരിച്ചത്. സീതാറാം യെച്ചൂരിയുടെ വിയേഗത്തിലൂടെ ഇല്ലാതാകുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം കൂടിയാണ്‌

മൂർച്ചയേറിയ വിമർശനങ്ങൾക്ക് പോലും പക്വതയുടെയും മാന്യതയുടെയും ഭാഷയാണ് യെച്ചൂരി സ്വീകരിച്ചത്. സീതാറാം യെച്ചൂരിയുടെ വിയേഗത്തിലൂടെ ഇല്ലാതാകുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം കൂടിയാണ്‌

author-image
Lijo T George
New Update
sitaram yechury

സീതാറാം യെച്ചൂരി

കൊച്ചി: എപ്പോഴും പ്രസന്നമായ മുഖം. സീതാറാം യെച്ചൂരിയെന്ന് രാഷ്ട്രീയ നേതാവിന്റെ മുഖമുദ്രയാണത്. പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും അദ്ദേഹം അതിജീവിക്കുന്നതും ഈ പ്രസന്നതയിലൂടെ തന്നെയാണ്. ഒരുപക്ഷെ, സീതാറാം യെച്ചൂരി സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി പദം ഏറ്റെടുക്കുമ്പോൾ പാർട്ടി അതിന്റെ സമാനതകളില്ലാത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ്.

Advertisment

ദേശീയ തലത്തിൽ ദുർബലമാകുന്ന സിപിഎമ്മിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുകയെന്ന് ദൗത്യമാണ് കഴിഞ്ഞ ഒൻപത് വർഷമായി അദ്ദേഹം നടത്തികൊണ്ടിരുന്നത്. ഇന്ത്യ മുന്നണി രൂപീകരണം ഉൾപ്പടെ വഴി ബംഗാളിലും ത്രിപുരയിലും തിരിച്ചുവരവിന്റെ പാതയിലേക്ക് സിപിഎമ്മിനെ നയിക്കുന്നതിനിടയിലാണ് ആക്‌സമികമായ അദ്ദേഹത്തിന്റെ വേർപാട്.

സുന്ദരയ്യയെ മാതൃകയാക്കി, ജാതിവാൽ മുറിച്ചു

വൈദേഹി ബ്രാഹ്മണരായ സർവേശ്വര സോമയാജലു യെച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് ജനിച്ചത്. പേരിൽനിന്നു ജാതി നീക്കാമെന്ന് തീരുമാനിച്ച് സീതാറാം യെച്ചൂരിയായത്, സുന്ദര രാമ റെഡ്ഡിയിൽനിന്നു പി.സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയെ മാതൃകയാക്കിയാണ്. ആന്ധ്ര റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ എൻജിനീയറായിരുന്ന അച്ഛന്റെ സ്ഥലംമാറ്റങ്ങൾക്കൊപ്പം യെച്ചൂരിയുടെ സ്‌കൂളുകളും മാറി. പഠനത്തിൽ മിടുക്കനായിരുന്ന യെച്ചൂരി, പതിനൊന്നാം ക്ലാസിലെ ബോർഡ് പരീക്ഷയിൽ രാജ്യത്ത് ഒന്നാമനായി.

news

Advertisment

യെച്ചൂരി ഹൈദരാബാദിലെ നൈസാം കോളജിൽ ഒന്നാം വർഷ പിയുസിക്ക് പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്. 1967-68ൽ. ഒരു വർഷത്തെ പഠനം പ്രക്ഷോഭത്തിൽ മുങ്ങി. പിന്നാലെ അച്ഛനു ഡൽഹിയിലേക്ക് സ്ഥലംമാറ്റം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ സാമ്പത്തികശാസ്ത്ര ബിരുദത്തിനും നല്ല മാർക്ക് ലഭിച്ചു. സ്റ്റീഫൻസിൽനിന്ന് ബിഎ ഇക്കണോമിക്സിൽ ഒന്നാം ക്ലാസുമായാണ് യെച്ചൂരി ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിലേക്കു പോകുന്നത്. അമർത്യ സെന്നിന്റെയും കെ.എൻ.രാജിന്റെയുമൊക്കെ കേന്ദ്രത്തിലേക്ക്. അവിടുത്തെ പഠനം മടുത്തപ്പോഴാണ് ജെഎൻയുവിൽ അപേക്ഷിക്കുന്നത്. ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയായിരിക്കുമ്പോഴാണ് രാഷ്ട്രീയത്തിൽ യെച്ചൂരി സജീവമാകുന്നത്.

കാരാട്ടിനായി വോട്ടുപിടിച്ച് എസ്എഫ്‌ഐയിലേക്ക് 

രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും സീതാറാം യെച്ചൂരിയുടെ ഉറ്റ സുഹൃത്തായിരുന്നു പ്രകാശ് കാരാട്ട്. ജെഎൻയുവിൽ പ്രകാശ് കാരാട്ടിനായി വോട്ടുപിടിക്കാനായിരുന്നു യെച്ചൂരിയുടെ ആദ്യ രാഷ്ട്രീയ പ്രസംഗം. കാരാട്ടിനെ ജെഎൻയു സർവകലാശാലാ യൂണിയൻ അധ്യക്ഷനായി ജയിപ്പിച്ചശേഷമാണു യെച്ചൂരി എസ്എഫ്ഐയിൽ ചേർന്നത്. എസ്എഫ്‌ഐയുടെ ദേശീയ പ്രസിഡന്റാവുന്നത് 1984ൽ. മൂന്നു തവണ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയിലിലും കഴിഞ്ഞു.

news

സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയിലേക്ക് യെച്ചൂരി തിരഞ്ഞെടുക്കപ്പെടുന്നതും പ്രകാശ് കാരാട്ടിനൊപ്പമാണ്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്രത്തിൽ സിപിഎം നിർണായക ശക്തിയായിരുന്ന സമയം യെച്ചൂരി-കാരാട്ട് ധ്രുവമാണ് പാർട്ടിയെ നയിച്ചത്. ഒടുവിൽ പ്രകാശ് കാരാട്ടിന്റെ പിൻഗാമിയായി 2015 ഏപ്രിൽ 19ന് വിശാഖപട്ടണത്ത് നടന്ന പാർട്ടി കോൺഗ്രസിൽ യെച്ചൂരി ജനറൽ സെക്രട്ടറി പദത്തിലും എത്തിചേർന്നു.

ഏറ്റവും പ്രായം കുറഞ്ഞ പിബി അംഗം

1988ൽ തിരുവനന്തപുരത്തെ പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലെത്തി (സിസി). യെച്ചൂരിക്ക് ഒപ്പം അന്ന് എസ്.രാമചന്ദ്രൻപിള്ളയും അനിൽ ബിശ്വാസും സിസിയിലെത്തി. 1992ൽ കാരാട്ടിനും എസ്.രാമചന്ദ്രൻ പിള്ളയ്കമൊപ്പം പൊളിറ്റ്ബ്യൂറോയിൽ (പിബി) യെച്ചൂരി അംഗമാകുമ്പോൾ വയസ്സ് 38. പിബിയിലെ ഏറ്റവും കുറഞ്ഞ പ്രായം. ഭാഷാപ്രാവീണ്യം യെച്ചൂരിയുടെ പ്രത്യേകതയാണ്. 2004ൽ ഒന്നാം യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടിക്കു രൂപംനൽകിയ സമിതിയിലെ സിപിഎം പ്രതിനിധിയായിരുന്ന അദ്ദേഹം രണ്ട് പ്രാവശ്യം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

news

സീതാറാം യെച്ചൂരിയുടെ മരണത്തിലൂടെ നഷ്ടമാകുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം കൂടിയാണ്. മൂർച്ചയേറിയ വിമർശനങ്ങൾക്ക് പോലും പക്വതയുടെയും മാന്യതയുടെയും ഭാഷയാണ് യെച്ചൂരി സ്വീകരിച്ചത്. ജനാധിപത്യ, മതേതര മൂല്യങ്ങൾ എന്നും ഉയർത്തിപ്പിടിച്ച അദ്ദേഹം വിയോഗത്തിലൂടെ നഷ്ടമാകുന്നത് സമാനതകളില്ലാത്ത പോരാട്ടങ്ങളുടെ കാവലാളെയാണ്.

Read More

Cpim Sitaram Yechuri Cpm Sitaram Yechury

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: