scorecardresearch

മോശം സർവീസ്; ഒല ഷോറൂമിന് തീയിട്ട് യുവാവ്

ഷോറൂമിൽ നിന്നു അടുത്തിടെ വാങ്ങിയ ഇലക്ട്രിക് സ്കൂട്ടറിന്റെ സാങ്കേതിക തകരാർ പിരഹരിക്കാത്തതിൽ പ്രകോപിതനായാണ് തീയിട്ടത്

ഷോറൂമിൽ നിന്നു അടുത്തിടെ വാങ്ങിയ ഇലക്ട്രിക് സ്കൂട്ടറിന്റെ സാങ്കേതിക തകരാർ പിരഹരിക്കാത്തതിൽ പ്രകോപിതനായാണ് തീയിട്ടത്

author-image
WebDesk
New Update
Karnataka Man torch Ola Showroom

ചിത്രം: എക്സ്/ സ്ക്രീൻഗ്രാബ്

ബെംഗളൂരു: കർണാടകയിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് തീയിട്ട് ഉപഭോക്താവായ യുവാവ്. ഷോറൂമിൽ നിന്നു വാങ്ങിയ പുതിയ ഇല്ക്ട്രിക് സ്കൂട്ടറിന്റെ തകരാറു പരിഹരിക്കാത്തതിൽ പ്രകോപിതനായാണ് തീയിട്ടത്. ഷോറൂമിലുണ്ടായിരുന്ന ആറോളം സ്കൂട്ടറുകൾ കത്തിനശിച്ചു. സംഭവത്തിൽ 26 കാരനായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

Advertisment

കലബുർഗി സ്വദേശി മുഹമ്മദ് നദീമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൗക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതേ ഷോറൂമിൽ നിന്ന് ഓഗസ്റ്റിലാണ് മുഹമ്മദ് നദീം ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ വാഹനം തകരാറിലായെന്ന് പൊലീസ് പറഞ്ഞു.

പ്രശ്നം പരിഹരിക്കാൻ നിരവധി തവണ ഇയാൾ ഷോറൂമിനെ സമീപിച്ചിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ജീവനക്കാർ വിവിധ കാരണത്താൽ പ്രശ്നം പരിഹരിച്ചു നൽകാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ യുവാവ്  ഷോറൂമിലുണ്ടായിരുന്ന ആറ് ഇലക്ട്രിക് സ്കൂട്ടറുകൾ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു, പൊലീസ് പറഞ്ഞു.

സംഭവ നടന്ന സ്ഥലത്തുനിന്നു തന്നെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 8.5 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഷോറൂം അധികൃതര്‍ അറിയിച്ചു.

Advertisment

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒല ഷോറൂമുകളുടെ മോശം സോവനത്തെ നിരവധി നെറ്റിസൺമാരാണ് വിമർശിക്കുന്നത്. അതേസമയം, കമ്പനി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More

Fire Accident Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: