scorecardresearch

പ്രവാസികൾക്ക് ഓണസമ്മാനം, എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ തിരുവനന്തപുരം-റിയാദ് വിമാന സർവീസ്

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഓണസമ്മാനമായാണ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചത്

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഓണസമ്മാനമായാണ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചത്

author-image
WebDesk
New Update
news

എയർ ഇന്ത്യ എക്സ്പ്രസ്

പ്രവാസികളുടെ ഏറെക്കാലമായുള്ള ആവശ്യത്തിന് പച്ചക്കൊടി കാണിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരം-റിയാദ് വിമാന സർവീസിന് തുടക്കമായി. പ്രവാസികളുടെ ആവശ്യത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതെന്ന് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ടിയാല്‍) അറിയിച്ചു.

Advertisment

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഓണസമ്മാനമായാണ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചതെന്ന് ടിയാല്‍ വ്യക്തമാക്കി. എല്ലാ തിങ്കളാഴ്ചയും രാത്രി 7.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.40 ന് IX 521 എന്ന വിമാനം റിയാദിലെത്തും. അതേദിവസം രാത്രി 11.20 ന്  IX 522 എന്ന വിമാനം റിയാദില്‍ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 7.30 ന് തിരുവനന്തപുരത്തെത്തും.

Read More

Air India Express

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: