/indian-express-malayalam/media/media_files/x7i74Mqr5GETaVNHOF7e.jpg)
ചിത്രം: എക്സ്
കൊൽക്കത്ത: സമരം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിക്കുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി നിർദേശം നൽകിയതിനു പിന്നാലെ, ഡോക്ടർമാരോട് ജോലിയിലേക്ക് തിരികെയെത്തണമെന്ന് അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചു പണിമുടക്കിയ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ ജോലിയിൽ പ്രവേശിക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.
"ഡോക്ടർമാരുടെ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറാണ്. അവർക്ക് തന്നോട് സംസാരിക്കാം. ആരോഗ്യ സെക്രട്ടറി ഇതിനകം അവരോടൊപ്പം ഇരിക്കുകയും അവരുടെ എല്ലാ ആവശ്യങ്ങളും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ദുർഗാ പൂജയുടെ അടുക്കുകയാണ്. എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്," മമത പറഞ്ഞു.
ഒരാഴ്‌ചത്തേക്ക് രാജി നൽകാൻ പൊലീസ് കമ്മീഷണർ തന്നെ സമീപിച്ചതായി മമത പറഞ്ഞു. എന്നാൽ ദുർഗ്ഗാപൂജയ്ക്കു മുമ്പ് താനിതെങ്ങനെ അംഗീകരിക്കുമെന്ന് മമത ചോദിച്ചു. കൊൽക്കത്തയിലെ എല്ലാ റോഡുകളും സാഹചര്യങ്ങളും നിയന്ത്രിക്കാൻ അദ്ദേഹത്തിന് അറിയാം. ഉത്സവ സീസണിന് ശേഷം ഇതിനെക്കുറിച്ച് ചിന്തിക്കാമെന്നും മമത പറഞ്ഞു. പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് കമ്മീഷണറുടെ രാജി.
അതേസമയം, കൊലപാതകത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് കുറഞ്ഞത് 14 മണിക്കൂറെങ്കിലും കാലതാമസം ഉണ്ടായെന്നത് വളരെ വ്യക്തമാണെന്ന് സുപ്രീം കോടതി പറഞ്ഞു. സിബിഐ സമർപ്പിച്ച കേസ് റിപ്പോർട്ട് പരിശോധിച്ചശേഷമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇലക്ട്രോണിക് മാധ്യമങ്ങളിൽ നിന്നും ഇരയുടെ ഫോട്ടോകൾ ഉടൻ നീക്കം ചെയ്യാൻ ബെഞ്ച് നിർദ്ദേശിച്ചു. മൃതദേഹത്തിന്റെ എല്ലാ ഫോട്ടോഗ്രാഫുകളും ഉടനടി നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സർക്കാർ ആശുപത്രികളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ചേർന്ന അവലോകന യോഗത്തിൽ, മമത ചില നടപികൾ എടുത്തതായി റിപ്പോർട്ടുണ്ട്.
Read More
- എംപോക്സ്: ഇന്ത്യയിൽ രോഗബാധയില്ല, ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം
- അടിയന്തര മന്ത്രിസഭാ യോഗം വിളിക്കണം, പൊലീസ് കമ്മീഷണറെ മാറ്റണം; മമതയോട് ബംഗാൾ ഗവർണർ
- രോഹിണി അധ്യക്ഷ; ലൈംഗികാതിക്രമ പരിതികൾ അന്വേഷിക്കാൻ നടികർ സംഘം
- ഇന്ത്യയിൽ എംപോക്സ് ലക്ഷണങ്ങളോടെ യുവാവ് ചികിത്സയിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം
- ഭിന്നശേഷിക്കാരെ അപമാനിച്ച മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ
- സംഘർഷം ഒഴിയാതെ മണിപ്പൂർ:വെടിവെപ്പിൽ അഞ്ച് മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us