scorecardresearch

രോഹിണി അധ്യക്ഷ; ലൈംഗികാതിക്രമ പരിതികൾ അന്വേഷിക്കാൻ നടികർ സംഘം

പരാതി അറിയിക്കാൻ പ്രത്യേക ഫോൺ നമ്പറും ഇമെയിൽ വിലാസവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് രോഹിണി പറഞ്ഞു

പരാതി അറിയിക്കാൻ പ്രത്യേക ഫോൺ നമ്പറും ഇമെയിൽ വിലാസവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് രോഹിണി പറഞ്ഞു

author-image
WebDesk
New Update
Nadigar Sangam General Body

ചിത്രം: സ്ക്രീൻഗ്രാബ്

ചെന്നൈ: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, സിനിമ മേഖലയിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ വിവിധ സിനിമ മേഖലകൾ മുന്നോട്ട് വന്നിട്ടുണ്ട്. തമിഴ് സിനിമയിലെ വനിതകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങിൽ ശക്തമായ നടപടിയെടുക്കാൻ ഒരുങ്ങുന്നതായി തമിഴ് താരസംഘടനയായ നടികര്‍ സംഘം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

Advertisment

പരാതികൾ അന്വേഷിക്കാൻ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിക്കാനാണ് നടികര്‍ സംഘത്തിന്റെ തീരുമാനം. നടി രോഹിണി അധ്യക്ഷയായ സമിതിയെ ഇതിനായി നിയോഗിച്ചതായി നടികർ സംഘം അറിയിച്ചു. ഞായറാഴ്ച നടന്ന 68-ാമത് ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. 

പ്രസിഡൻ്റ് എം. നാസർ, ജനറൽ സെക്രട്ടറി വിശാൽ, ട്രഷറർ കാർത്തി, വൈസ് പ്രസിഡൻ്റുമാരായ പൊൻവണ്ണൻ, കരുണാസ്, രോഹിണി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. രോഹിണിയെ അധ്യക്ഷയായി നിയമിച്ച്, 2019ൽ രൂപീകരിച്ച പരാതി പരിഹാര സെൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി നാസർ അറിയിച്ചു.

2019ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ, പരാതി പരിഹാര സെൽ നിരവധി പ്രശ്നങ്ങൾ പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്ന് രോഹിണി പറഞ്ഞു. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഉൾപ്പെടെയുള്ള സമീപകാല റിപ്പോർട്ടുകൾ കൂടുതൽ കർശനമായ സമീപനം ആവശ്യമാണെന്ന് വ്യക്തമാക്കുന്നു. കമ്മിറ്റിയുടെ പ്രവർത്തനങ്ങളും അന്വേഷണങ്ങളും ഊർജിതമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആശങ്കകൾ ഫലപ്രദമായി പരിഹരിക്കും, രോഹിണി പറഞ്ഞു.

Advertisment

പരാതിപ്പെടുന്നതിന് പ്രത്യേക ഫോൺ നമ്പറും ഇമെയിൽ വിലാസവും നൽകുന്നുണ്ട്. പരാതിപ്പെടാൻ ആരും മടിക്കരുത്. ഒരു തരത്തിലുള്ള ചൂഷണങ്ങളും വെച്ചുപൊറുപ്പിക്കില്ല. നിലപാട് ശക്തിപ്പെടുത്തുന്നതിനായി വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും,' രോഹിണി കൂട്ടിച്ചേർത്തു.

സംഘടനയുടെ ശിക്ഷാനടപടികൾക്കൊപ്പം, അതിക്രമം നേരിട്ടവർക്ക് നിയമസഹായം നൽകുമെന്ന് കഴിഞ്ഞയാഴ്ച നടികർ സംഘം അറിയിച്ചിരുന്നു. അതേസമയം, അതിക്രമം നേരിട്ടവർ പരാതി സംഘടനയിൽ റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പ് മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

Read More

Tamil Films Hema Committee Report Sexual Harassment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: