/indian-express-malayalam/media/media_files/F3yb4PSTu92WvW1KNEmm.jpg)
പ്രതീകാത്മക ചിത്രം
ഡൽഹി: ഇന്ത്യയിൽ എംപോക്സ് രോഗലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംപോക്സ് വ്യാപനമുള്ള രാജ്യത്തുനിന്ന് ഇന്ത്യയിലെത്തിയ യുവാവിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന്, കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഐസൊലേഷനിൽ കഴിയുന്ന രോഗിയുടെ സാമ്പിൾ പരിശോധനയ്ക്ക് ആയച്ചിട്ടുണ്ട്.
നിലവിൻ രാജ്യത്ത് ആശങ്കയ്ക്കുള്ള സാഹചര്യം ഇല്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ എം പോക്‌സ് പടർന്നു പിടിച്ച സാഹചര്യത്തിൽ ഇന്ത്യയിലെ അപകടസാധ്യത ആരോഗ്യ മന്ത്രാലയം വിലയിരുത്തിയിരുന്നു. വിദേശത്തുനിന്നെത്തുന്നവരിൽ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും, ഇന്ത്യയിൽ കാര്യമായി രോഗം പടർന്നുപിടിക്കാനുള്ള സാധ്യത നിലവിൽ ഇല്ലെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.
എംപോക്‌സുമായി ബന്ധപ്പെട്ട് 2022ൽ ലോകാരോഗ്യ സംഘടന ആദ്യമായി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം, 30 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാർച്ചിലാണ് അവസാനമായി ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്. രോഗം അതിതീവ്രമായി വ്യാപിക്കാൻ തുടങ്ങിയതോടെ ഓഗസ്റ്റ് 14നാണ് ലോകാരോഗ്യ സംഘടന വീണ്ടും ആഗോള തലത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്.
കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പിടിമുറുക്കിയത്. ഇവിടെ 2023ൽ ഉണ്ടായതിനേക്കാൾ കൂടുതലാണ് രോഗബാധിതരെന്നാണ് കണക്ക്. കോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്‌സ് വ്യാപനം അതിതീവ്രമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
എന്താണ് എംപോക്‌സ്?
ആരംഭത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാൽ ഇപ്പോൾ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.
കോവിഡോ എച്ച്1 എൻ1 ഇൻഫ്‌ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.
Read More
- ഭിന്നശേഷിക്കാരെ അപമാനിച്ച മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ
- സംഘർഷം ഒഴിയാതെ മണിപ്പൂർ:വെടിവെപ്പിൽ അഞ്ച് മരണം
- വിനേഷ് ഫോഗട്ട് കോൺഗ്രസിൽ; ഹരിയാനയിൽ മത്സരിക്കും
- അനുച്ഛേദം 370 ചരിത്രത്തിന്റെ ഭാഗം,ഇനി തിരിച്ചുവരില്ല:അമിത് ഷാ
- സ്കൂളിൽ നോൺ വെജ് ബിരിയാണി കൊണ്ടുവന്നു, മൂന്നാം ക്ലാസുകാരനെ പുറത്താക്കിയതായി പരാതി
- യുവഡോക്ടറുടെ കൊലപാതകം;രാജ്യവ്യാപക പ്രതിഷേധവുമായി ഐഎംഎ
- യുവഡോക്ടറുടെ കൊലപാതകം; ആശുപത്രി അടിച്ചുതകർത്ത ഒൻപതുപേർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.