scorecardresearch

ഭിന്നശേഷിക്കാരെ അപമാനിച്ച മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ

മോട്ടിവേഷണൽ സ്പീക്കറായ മഹാവിഷ്ണുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്

മോട്ടിവേഷണൽ സ്പീക്കറായ മഹാവിഷ്ണുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്

author-image
WebDesk
New Update
Mahavishnu, Motivational Speaker

ചിത്രം: സ്ക്രീൻഗ്രാബ്

ചെന്നൈ: കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച 'മോട്ടിവേഷണൽ സ്പീക്കർ' പൊലീസ് കസ്റ്റഡിയിൽ. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഇയാളെ ശനിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്ധവിശ്വാസം പ്രചരിപ്പിച്ചതിനും അധ്യാപകനെ പരസ്യമായി അപമാനിച്ചതിനും മോട്ടിവേഷണൽ സ്പീക്കറായ മഹാവിഷ്ണുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Advertisment

ചെന്നൈയിലാണ് സംഭവം. അശോക് നഗറിലെ സ്‌കൂളിൽ നടന്ന പരിപാടിക്കിടെയാണ് ഇയാൾ അധ്യാപകനെ അപമാനിച്ചത്.  സംഭവത്തിൽ പ്രതിഷേധമുയർന്നതിന് പിന്നാലെയാണ് നടപടി. വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാൻ എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പാവപ്പെട്ടവരും ഭിന്നശേഷിക്കാരുമായ ആളുകൾ ജനിക്കുന്നത് മുൻ ജന്മങ്ങളിലെ പാപങ്ങളുടെ ഫലമാണെന്നായിരുന്നു ഇയാളുടെ വിവാദ പരാമർശം.

വിഷ്ണുവിന്റെ പരാമർശത്തെ, പരിപാടിക്കിടെ സ്കൂളിലെ കാഴ്ചപരിമിതിയുള്ള അധ്യാപകനായ ശങ്കർ ശക്തമായി എതിർത്തിരുന്നു. പ്രസ്താവനകളുടെ അടിസ്ഥാനം ചോദ്യം ചെയ്യുന്ന അദ്യാപകനെ മഹാവിഷ്ണു അപമാനിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.

ശനിയാഴ്ച ഓസ്‌ട്രേലിയയിൽ നിന്ന് നാട്ടിലെത്തിയ മഹാവിഷ്ണുവിനെ വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ മഹാവിഷ്ണുവിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അസോസിയേഷൻ നൽകിയ പരാതിയിലാണ് നടപടി. 

Advertisment

സംഭവം വിവാദമായതിന് പിന്നാലെ മഹാവിഷ്ണുവിന്റെ പരിപാടി സംഘടിപ്പിച്ച അശോക് നഗറിലെ രണ്ടു സ്കൂളിലെ പ്രിൻസിപ്പൽമാരെ സ്ഥലം മാറ്റിയിട്ടുണ്ട്. പരിപാടി സംഘടിപ്പിക്കുന്നതിന് മുൻപ് മോട്ടിവേഷണൽ സ്പീക്കറെ കുറിച്ച് അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

Read More

Motivation Tamil Nadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: