/indian-express-malayalam/media/media_files/mmWvNBtaWC8OzrVNnX9l.jpg)
ഓഗസ്റ്റ് ഒൻപതിനായിരുന്നു ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രശ്നം പരിഹരിക്കാൻ അടിയന്തര മന്ത്രിസഭാ യോഗം വിളിക്കണമെന്ന നിർദേശവുമായി ഗവർണർ സി.വി.ആനന്ദബോസ്. അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് ആർജി കർ മെഡിക്കൽ കോളേജിലെ സംഭവവും തുടർന്നുണ്ടായ സംഭവങ്ങളും ചർച്ച ചെയ്യണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടതെന്ന് രാജ്ഭവനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയലിനെ മാറ്റണമെന്നതടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങൾ ഗൗരവമായി പരിഗണിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് ഗവർണർ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഡോക്ടർ കൊല്ലപ്പെട്ട സംഭവം കൊൽക്കത്ത പൊലീസ് മൂടിവയ്ക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കൊൽക്കത്ത പൊലീസ് കമ്മീഷണറെ നീക്കാൻ പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെടുന്നത്.
ഓ​ഗസ്റ്റ് ഒൻപതിനായിരുന്നു ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ നാലാംനിലയിലുള്ള സെമിനാർ ഹാളിലാണ് വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. അർധന​ഗ്നയായ നിലയിലായിരുന്നു മൃതദേഹം. സ്വകാര്യഭാഗങ്ങളടക്കം ദേഹമാസകം മുറിവേറ്റനിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് റോയിയെ പൊലീസ് പിടികൂടിയിരുന്നു.
Read More
- രോഹിണി അധ്യക്ഷ; ലൈംഗികാതിക്രമ പരിതികൾ അന്വേഷിക്കാൻ നടികർ സംഘം
- ഇന്ത്യയിൽ എംപോക്സ് ലക്ഷണങ്ങളോടെ യുവാവ് ചികിത്സയിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം
- ഭിന്നശേഷിക്കാരെ അപമാനിച്ച മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ
- സംഘർഷം ഒഴിയാതെ മണിപ്പൂർ:വെടിവെപ്പിൽ അഞ്ച് മരണം
- വിനേഷ് ഫോഗട്ട് കോൺഗ്രസിൽ; ഹരിയാനയിൽ മത്സരിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us