/indian-express-malayalam/media/media_files/kJLeRu2AL31OSknpNT8r.jpg)
കഴിഞ്ഞ വർഷം തുടങ്ങിയ കലാപത്തിൽ ഇതുവരെ 240 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം
ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. ഇന്നലെ ഒരു വിമുക്ത സൈനികനും സ്ത്രീയും കൊല്ലപ്പെട്ടു. ഇരുവരും കുക്കി വിഭാഗക്കാരാണ്. നെയ്ജാഹോയ് ലുങ്‌ഡിം എന്ന സ്ത്രീയും ആർമിയുടെ അസം റെജിമെന്റിലെ മുൻ ഹവിൽദാർ ആയിരുന്ന ലിംഖോലാൽ മേറ്റുമാണ് കൊല്ലപ്പെട്ടത്. ഇരുവരും കാങ്‌പോപി ജില്ലയിൽ നിന്നുള്ളവരായിരുന്നു.
ബോംബ് സ്ഫോടനത്തിലേറ്റ മുറിവുകളോടെ ലുങ്‌ഡിമിന്റെ മൃതദേഹം കാങ്‌പോക്‌പി താങ്‌ബുഹ് ഗ്രാമത്തിലെ ഒരു പള്ളിക്ക് മുന്നിലാണ് കണ്ടെത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച രാത്രി ഗ്രാമത്തിനടുത്തുള്ള സിആർപിഎഫ് ക്യാമ്പിന് നേരെ അക്രമികൾ നടത്തിയ ആക്രമണത്തിലാകാം ഇവർ കൊല്ലപ്പെട്ടതെന്നാണ് സംശയം. മേറ്റിന്റെ മൃതദേഹത്തിലും നിരവധി മുറിവുകളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി കുക്കി- മെയ്തേയി സംഘർഷബാധിത പ്രദേശത്ത് ഇയാൾ എത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. സംസ്ഥാനത്ത് നിന്ന് കേന്ദ്ര സേനയെ നീക്കം ചെയ്യണമെന്നും തദ്ദേശീയ സമൂഹങ്ങളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു റാലി. ഇംഫാലിൽ മണിപ്പൂർ ഗവർണർ ലക്ഷ്മൺ ആചാര്യയുടെയും മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിന്റെയും ഔദ്യോഗിക വസതികൾ വിദ്യാർഥികൾ അടിച്ചുതകർക്കാൻ ശ്രമിച്ചു. തൗബാലിൽ വിദ്യാർത്ഥി പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് സ്റ്റൺ ഗ്രനേഡുകളും കണ്ണീർ വാതകവും പ്രയോഗിച്ചു. കുറഞ്ഞത് 20 പേർക്ക് പരുക്കേറ്റു.
BIG BREAKING 🚨
— Ankit Mayank (@mr_mayank) September 9, 2024
This is not Syria or Bangladesh ❌
This is Manipur where students have hit the streets against bjp Govt over 16 months long violence
Will Godi Media wake up & show the ground reality atleast now? 💔 pic.twitter.com/7y6RdsMZam
ഒരിടവേളയ്ക്കുശേഷമാണ് മണിപ്പൂരിൽ വീണ്ടും കുക്കി, മെയ്തേയി വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉടലെടുത്തത്. കഴിഞ്ഞ വർഷം തുടങ്ങിയ കലാപത്തിൽ ഇതുവരെ 240 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. മണിപ്പൂരിലെ ഒരു ഗ്രാമത്തിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന വയോധികനെ വെടിവച്ചു കൊന്നതോടെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം തുടങ്ങിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us