scorecardresearch

സമാധാനമില്ലാതെ മണിപ്പൂർ;സംഘർഷം തുടരുന്നു

സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, മണിപ്പൂരിൽ ഞായറാഴ്ച വരെ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്

സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, മണിപ്പൂരിൽ ഞായറാഴ്ച വരെ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്

author-image
WebDesk
New Update
manipur

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടുദിവസത്തേക്ക് കൂടി അവധി നൽകി

ഇംഫാൽ: മണിപ്പൂരിൽ സംഘർഷങ്ങളും പ്രതിഷേധവും തുടരുന്നു. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഞായറാഴ്ച വരെ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ മണിപ്പൂർ ഗവർണർ ആശങ്ക രേഖപ്പെടുത്തി.

Advertisment

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടുദിവസത്തേക്ക് കൂടി അവധി നൽകി. പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥികൾ പൊലീസുമായി ഏറ്റുമുട്ടി, നിരവധി പേർക്ക് പരിക്കേറ്റു. സംസ്ഥാനത്തെ സുരക്ഷാ ഉപദേഷ്ടാവിനെയും ഡിജിപിയെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. കുകി- മെയ്‌തെയി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മണിപ്പൂരിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 7 പേരാണ് കൊല്ലപ്പെട്ടത്.

മണിപ്പൂരിൽ അസം റൈഫിൾസിന് പകരം സി ആർ പി എഫിനെ വിന്യസിക്കാൻ തീരുമാനിച്ചു. അസം റൈഫിൾസിന്റെ രണ്ടു ബെറ്റാലിയനുകൾക്ക് പകരമാണ് സിആർപിഎഫ് സംഘത്തെ വിന്യസിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. മണിപ്പൂരിലെ സാഹചര്യം മോശമായതിനെ തുടർന്നാണ് നിർണായക നീക്കം. മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ നിന്ന് വീണ്ടും ആയുധങ്ങൾ കണ്ടെടുത്തിരുന്നു.

അതേസമയം, സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. ആക്രമണത്തിൽ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യം ചർച്ചയായി.

Advertisment

Read More

Manipur Communal Violence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: