scorecardresearch

തരൂരിനെതിരായ അപകീർത്തി കേസ്;വിചാരണ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി

ബിജെപി നേതാവ് രാജീവ് ബബ്ബറാണ് കോടതിയിൽ അപകീർത്തിക്കേസ് നൽകിയത്. ശശി തരൂർ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്

ബിജെപി നേതാവ് രാജീവ് ബബ്ബറാണ് കോടതിയിൽ അപകീർത്തിക്കേസ് നൽകിയത്. ശശി തരൂർ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്

author-image
WebDesk
New Update
sasitarror

ശശി തരൂർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തേൾ പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനൽ അപകീർത്തി കേസിൽ കോൺഗ്രസ് എംപി ശശി തരൂരിന് താൽക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികൾ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.

Advertisment

2018 ഒക്ടോബറിൽ ബെംഗളൂരു സാഹിത്യോത്സവത്തിലാണ് തരൂർ പ്രധാനമന്ത്രി മോദിയെ ശിവലിംഗത്തിലെ തേളിനോട് ഉപമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവലിംഗത്തിലെ തേൾ എന്ന് ആർ എസ് എസ് നേതാവ് വിശേഷിപ്പിച്ചെന്നാണ് ശശി തരൂർ പറഞ്ഞത്. ഇതിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് കോടതിയിൽ അപകീർത്തിക്കേസ് നൽകിയത്. ശശി തരൂർ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.

കേസുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കണമെന്ന് 2020ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കേസ് റദ്ദാക്കണമെന്ന തരൂരിന്റെ ആവശ്യം ഓഗസ്റ്റിൽ ഡൽഹി ഹൈക്കോടതി തള്ളി. തുടർന്ന് സെപ്റ്റംബർ 10ന് ഇരുകക്ഷികളോടും കോടതിയിൽ വിചാരണയ്ക്കായി ഹാജരാകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് തരൂർ സുപ്രീംകോടതിയെ സമീപിച്ചത്.

Read More

Supreme Court Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: