scorecardresearch

എഡിജിപിയുടെ കൂടിക്കാഴ്ച പൊളിറ്റിക്കൽ മിഷൻ;വിഡി സതീശൻ

ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായിട്ടാണെങ്കിൽ എന്തിനാണ് എഡിജിപി ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കാണുന്നത്. ഒരു മണിക്കൂറോളമാണ് സംസാരിച്ചത്. വീട്ടുകാര്യം വല്ലതുമാണോ?-വിഡി സതീശൻ ചോദിച്ചു

ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായിട്ടാണെങ്കിൽ എന്തിനാണ് എഡിജിപി ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കാണുന്നത്. ഒരു മണിക്കൂറോളമാണ് സംസാരിച്ചത്. വീട്ടുകാര്യം വല്ലതുമാണോ?-വിഡി സതീശൻ ചോദിച്ചു

author-image
WebDesk
New Update
vd satheesan, udf

വിഡി സതീശൻ

പത്തനംതിട്ട : തൃശൂർ പൂരം കലക്കാനാണ് എഡിജിപി ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. "പൂരം കലക്കാൻ ഗൂഢാലോചന നടത്തിയെന്ന് താൻ പറഞ്ഞിട്ടില്ല . തൃശൂർ പൂരം കലക്കാനല്ല എഡിജിപിയും ആർഎസ്എസ് നേതാവും തമ്മിൽ കൂടി കണ്ടത്. ബിജെപിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് കേരളത്തിൽ അക്കൗണ്ട് ഓപ്പൺ ചെയ്യുക എന്നത് .അതിന് എഡിജിപി എന്ന ഉദ്യോഗസ്ഥൻ വഴി മുഖ്യമന്ത്രി നൽകിയ ഉറപ്പാണ്, അതിന് ഞങ്ങൾ സഹായിക്കാം പകരം കേസും പ്രശ്നവുമായിട്ട് ഞങ്ങളെ ഉപദ്രവിക്കരുത്."-വിഡി സതീശൻ പറഞ്ഞു

Advertisment

"ഇതിൻെ  തുടർച്ചയാണ് പൂരം കലക്കിയത്. സർക്കാരും സിപിഎമ്മും പറഞ്ഞത് തൃശൂർ കമ്മീഷണർ അഴിഞ്ഞാടി, അദ്ദേഹമാണ് കുഴപ്പമുണ്ടാക്കിയത്. അതുകൊണ്ട് കമ്മീഷണറെ സ്ഥലംമാറ്റി എന്നാണ്.എന്നാൽ കമ്മീഷണർ അഴിഞ്ഞാടുമ്പോൾ പൊലീസ് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥനായ എഡിജിപി എംആർ അജിത് കുമാർ തൃശൂരിലുണ്ടായിരുന്നു. ഇത്രയും കുഴപ്പമുണ്ടായപ്പോൾ അദ്ദേഹം അവിടെ പോകേണ്ടതല്ലേ?. അല്ലെങ്കിൽ ഫോൺ വിളിച്ചെങ്കിലും എന്താടോ താൻ അവിടെ കാണിക്കുനന്ത് എന്നെങ്കിലും ചോദിക്കേണ്ടതല്ലേ?. അതൊന്നും ചെയ്തില്ല. പൂരം കലക്കുകയെന്നത് സിപിഎമ്മിന്റെയും ബിജെപിയുടേയും പ്ലാൻ ആയിരുന്നു. അത് പൊലീസ് വഴി നടപ്പാക്കുകയാണ് ചെയ്തത്". വി ഡി സതീശൻ കുറ്റപ്പെടുത്തി.

"അതുകൊണ്ടാണ് മുഖ്യമന്ത്രി ഏറ്റവും വിശ്വസ്തനായ എഡിജിപിയെ അയച്ചത്. ഒരു വാദത്തിനു വേണ്ടി മുഖ്യമന്ത്രി അറിയാതെയാണ് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടതെന്നു സമ്മതിച്ചാൽ പോലും, പിറ്റേന്ന് രാവിലെ ഇന്റലിജൻസ് റിപ്പോർട്ട് വഴി മുഖ്യമന്ത്രി അറിഞ്ഞല്ലോ. എന്തുകൊണ്ട് വിശദീകരണം ചോദിച്ചോ. ഡിജിപിക്കും എഡിജിപിക്കും തോന്നിയപോലെ ആരെയും പോയി കാണാൻ പറ്റുമോ?. എഡിജിപി അന്ന് ഡ്യൂട്ടിയിൽ ആയിരുന്നോ?. ലീവെടുത്ത് പോയതാണോ എന്നെല്ലാം അന്വേഷിക്കേണ്ടതല്ലേ". പ്രതിപക്ഷ നേതാവ് ചോദിച്ചു.

"ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായിട്ടാണെങ്കിൽ എന്തിനാണ് എഡിജിപി ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കാണുന്നത്. ഒരു മണിക്കൂറോളമാണ് സംസാരിച്ചത്. വീട്ടുകാര്യം വല്ലതുമാണോ?, അതിർത്തി തർക്കം വല്ലതും അവർ തമ്മിലുണ്ടോ?. ഇത് പൊളിറ്റിക്കൽ മിഷനാണ്. അതാണ് പുറത്തു വന്നത്. അതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഒരു എസ് പി സ്ഥലത്തുള്ളപ്പോൾ ഒരു എസ് ഐ അവിടെ അഴിഞ്ഞാടുമോ"- വിഡി സതീശൻ ചോദിച്ചു.

Read More

Advertisment

Adgp Vd Satheeshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: