/indian-express-malayalam/media/media_files/uploads/2018/10/High-court.jpg)
കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ നിയമസഭാ കയ്യാങ്കളി കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരായ നിയമസഭാ കയ്യാങ്കളി കേസ് ഹൈക്കോടതി റദ്ദാക്കി. മുൻമന്ത്രി ഡൊമനിക് പ്രസന്റേഷൻ, മുൻമന്ത്രി എംഎ വാഹിദ്, കെ. ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് റദ്ദാക്കിയത്.
കെഎം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താനുള്ള പ്രതിഷേധത്തിനിടെ ജമീല പ്രകാശത്തേയും കെകെ ലതികയേയും കയ്യേറ്റം ചെയ്തുവെന്നായിരുന്നു പരാതി. ജമീല പ്രകാശത്തിന്റേയും കെകെ ലതികയുടേയും പരാതിയിൽ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ വർഷമാണ് മൂന്നുപേരെയും പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണം ആരംഭിച്ചു. എന്നാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നുപേരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി അനുവദിച്ച് കൊണ്ട് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ കേസ് റദ്ദാക്കികൊണ്ട് ഉത്തരവിടുകയായിരുന്നു.
Read More
- കെ ഫോൺ അഴിമതിയാരോപണം;പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി തള്ളി
- സുഭദ്രാ കൊലപാതകം; പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു
- ബഹിഷ്കരണം അവസാനിപ്പിച്ച് ഇപി; യെച്ചൂരിയെ കാണാൻ ഇൻഡിഗോയിൽ ഡൽഹിയിൽ
- റെഡ് സല്യൂട്ട് യെച്ചൂരി; മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും
- നിറഞ്ഞചിരിയിൽ സർവ്വരെയും കീഴടക്കുന്ന യെച്ചൂരി
- സീതാറാം യെച്ചൂരി ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകൻ: രാഹുൽ ഗാന്ധി
- സീതാറാം യച്ചൂരി അന്തരിച്ചു
- സീതാറാം യെച്ചൂരി സമാനതകളില്ലാത്ത ധീരനേതാവ്: പിണറായി വിജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.