scorecardresearch

കൻവാർ യാത്രാ; ഇടക്കാല സ്റ്റേ സുപ്രീം കോടതി നീട്ടി

സുതാര്യതക്ക് വേണ്ടിയാണ് കൻവാർ യാത്രാ വഴിയിലെ കടയുടമകളുടെ പേര് പ്രദർശിപ്പിക്കാനാവശ്യപ്പെട്ടതെന്നാണ് ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി

സുതാര്യതക്ക് വേണ്ടിയാണ് കൻവാർ യാത്രാ വഴിയിലെ കടയുടമകളുടെ പേര് പ്രദർശിപ്പിക്കാനാവശ്യപ്പെട്ടതെന്നാണ് ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി

author-image
WebDesk
New Update
supreme court | 370 article

നേരത്തെ ഉത്തർ പ്രദേശ് സർക്കാരിന്റെ നിർദേശം വലിയ വിമർശനങ്ങൾ വഴിതെളിയിച്ചിരുന്നു

ന്യൂഡൽഹി: കൻവാർ തീർഥാടകർ കടന്നുപോകുന്ന പാതയിലെ ഭക്ഷണശാലകൾക്ക് മുമ്പിൽ ഉടമസ്ഥരുടെ പേര് പ്രദർശിപ്പിക്കണമെന്ന് ഉത്തർ പ്രദേശ് ഭരണകൂടത്തിന്റെ നിർദേശത്തിനുള്ള ഇടക്കാല സ്റ്റേ സുപ്രീം കോടതി നീട്ടീ. പേരുകൾ വെളിപ്പെടുത്താൻ ആരെയും  നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. 
അതേസമയം, സുതാര്യതക്ക് വേണ്ടിയാണ് കൻവാർ യാത്രാ വഴിയിലെ കടയുടമകളുടെ പേര് പ്രദർശിപ്പിക്കാനാവശ്യപ്പെട്ടതെന്നാണ് ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഭക്ഷണ കാര്യത്തിൽ വിശ്വാസികൾ കബളിപ്പിക്കപ്പെടാതിരിക്കാനാണ് ഉത്തരവെന്നും സത്യവാങ്മൂലത്തിലുണ്ട്.
നേരത്തെ ഉത്തർ പ്രദേശ് സർക്കാരിന്റെ നിർദേശം വലിയ വിമർശനങ്ങൾ വഴിതെളിയിച്ചിരുന്നു.  
സമൂഹത്തിൽ വിഭജനം ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എൻഡിഎ ഘടകകക്ഷികൾ പോലും നിർദ്ദേശങ്ങളെ എതിർത്തു. യുപി സർക്കാർ ഉത്തരവിനെതിരെ വിവിധ വ്യക്തികൾ നൽകിയ ഹർജികൾ പരിഗണിച്ച് സുപ്രീം കോടതി ഉത്തരവ് താൽകാലികമായി സ്റ്റേ ചെയ്തു. ഏത് ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിച്ചായിരുന്നു കോടതി നടപടി.
|ഉത്തരവ് വിഭാഗീയത വളർത്തുമെന്ന്  ഹർജിക്കാർ കോടതിയെ അറിയിച്ചു.  വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഗംഗാജലം ശേഖരിക്കാൻ പോകുന്ന കൻവാർ തീർത്ഥാടകർ നടക്കുന്ന വഴികളിൽ ഡ്രോൺ നിരീക്ഷണം അടക്കം ഏർപ്പെടുത്തിയിട്ടുണ്ട്. 

Advertisment

Read More

Uttar Pradesh Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: