/indian-express-malayalam/media/media_files/ZZyNbcV0AI47SKnVZdEf.jpg)
ഗൂഗിൾ മാപ്പിലെ മെട്രോ ടിക്കറ്റ് ബുക്കിങ് സംവിധാനം. (ചിത്രം കടപ്പാട് -ഗൂഗിൾ)
ന്യുഡൽഹി: മെട്രോ ടിക്കറ്റ് വരെയെടുക്കാൻ കഴിയുന്ന പുതിയ സവിശേഷതകളുമായി ഗൂഗിൾ മാപ്പ്. തിരഞ്ഞെടുത്ത നഗരങ്ങളിൽ ഇലക്ട്രോളിക് വെഹിക്കൾ ചാർജിങ് പോയിന്റുകൾ, മെട്രോ ടിക്കറ്റ് ബുക്കിങ് സൗകര്യം തുടങ്ങി ഒരുപിടി പുത്തൻ സൗകര്യങ്ങളാണ് ഗൂഗിൾ മാപ്പ് അവതരിപ്പിക്കുന്നത്.
കൊച്ചി, ചെന്നൈ എന്നീ നഗരങ്ങളിൽ ഉൾപ്പടെ ഗൂഗിൾ മാപ്പ് വഴി മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം വരുന്ന ആഴ്ച തന്നെ അവതരിപ്പിക്കാനാണ് ശ്രമമെന്ന് ഗൂഗിൾ അറിയിച്ചു. സർക്കാരിന്റെ നേതൃത്വത്തിലുള്ള ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി), റൈഡ് ബുക്കിംഗ് ആപ്പായ നമ്മ യാത്രി എന്നിവയുമായി കൈകോർത്ത് വികസിപ്പിച്ച മെട്രോ ടിക്കറ്റ് ബുക്കിംഗ് ഫീച്ചറാണ് കൊച്ചിയിലും ചെന്നൈയിലും ഗൂഗിൾ മാപ്പ് അവതരിപ്പിക്കുന്നത്.
ഫ്‌ളൈഓവറും സർവ്വീസ് റോഡും അറിയാം
ഫ്‌ളൈഓവർ മാർഗനിർദേശവും കൂടുതൽ കാര്യക്ഷമാക്കുകയാണ് ഗൂഗിൾ മാപ്പ്. ഇനി മുതൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ചുള്ള യാത്രയിൽ ഉപയോക്താക്കൾക്ക് ഒരു ഫ്ളൈ ഓവറോ അതിനടുത്തുള്ള സർവീസ് റോഡോ എടുക്കണമോ എന്ന് മാപ്പ് അറിയിക്കും. ഇതിനായി ഫ്‌ളൈഓവർ കോൾ ഔട്ട് എന്ന പുതിയ സംവിധാനമാണ് ഗൂഗിൾ മാപ്പ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കൾക്ക് അവർ സഞ്ചരിക്കുന്ന പാതയിൽ വരാനിരിക്കുന്ന ഫ്ളൈ ഓവറുകൾ പുതിയ സംവിധാനം ചൂണ്ടിക്കാണിക്കുമെന്ന് ഗൂഗിൾ പറഞ്ഞു.
കവലകളിലും ഫ്ളൈഓവറുകളിലും നാവിഗേറ്റ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന സമാന ഫീച്ചറുകൾ മറ്റ് ചില ആപ്പുകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഗൂഗിളിന്റെ പരിഷ്‌കരണം.
ഇവി ചാർജിങ് പോയിന്റെ തിരഞ്ഞുനടക്കേണ്ട
ഇലക്ട്രോളിക് ചാർജിങ് ദാതാക്കളുമായി സഹകരിച്ച രാജ്യത്ത് ആകമാനം എണ്ണായിരത്തിലധികം ഇവി ചാർജിംങ് ലൊക്കേഷനാണ് ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചാർജിംങ് പ്ലഗ് തരങ്ങൾ, വൈദ്യുതി ലഭ്യതയും തുടങ്ങി ചാർജിംഗ് സ്റ്റേഷനുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും മാപ്പിൽ ഉൾപ്പെടുത്തും.
ചാർജർ തരം അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് ഇവി ചാർജിംഗ് ലൊക്കേഷനുകൾ ഫിൽട്ടർ ചെയ്യാനും കഴിയും. കൂടാതെ, ് ഇരുചക്രവാഹനങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഇവി ചാർജിംഗ് സ്റ്റേഷനുകൾ തേടാവുന്നതാണ്. ഇത്തരം സംവിധാനങ്ങൾ ഇതുവരെ മറ്റാരും അവതരിപ്പിച്ചിട്ടില്ലെന്നും ഇത് ഈ രംഗത്തെ കുതിച്ചുചാട്ടമാണെന്നും ഗൂഗിൾ മാപ്‌സ് ഇന്ത്യയുടെ ജനറൽ മാനേജർ ലളിത രമണി പറഞ്ഞു.
Read More
- തല്ല്, ശകാരവർഷം; മാനസിക സമ്മർദ്ദത്തിൽ വിമാന ജീവനക്കാർ
- ധാതുക്കൾക്ക് നൽകേണ്ട റോയൽറ്റി ഒരു നികുതിയല്ല; 1989ലെ വിധിയിൽ പിഴവെന്ന് സുപ്രീം കോടതി
- തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യം; കങ്കണ റണാവത്തിന് ഹൈക്കോടതി നോട്ടീസ്
- സൽമാൻ ഖാന്റെ വീട്ടിലെ വെടിവയ്പ്: ഹെൽമറ്റ് ധരിക്കരുത്, വെടിവയ്ക്കുമ്പോൾ സിഗരറ്റ് വലിക്കുക; കുറ്റപത്രത്തിലെ വിവരങ്ങൾ
- അപകീർത്തികരമായ പരാമർശം; വിലക്കിനെതിരെ മമത ഹൈക്കോടതിയിൽ
- ഫണ്ട് തട്ടിപ്പ്; കമല ഹാരിസിനെതിരെ പരാതിയുമായി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.