/indian-express-malayalam/media/media_files/DZRLP2mQk4ycQjtxRDPE.jpg)
കാർഗിൽ വിജയദിവസത്തിൽ പ്രധാന മന്ത്രി നരേന്ദ്രമോദി ദ്രാസിൽ സംസാരിക്കുന്നു
ശ്രീനഗർ: കാർഗിലിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ച് രാജ്യം. യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങി നിരവധിപ്പേർ ആദരാഞ്ജലികൾ അർപ്പിച്ചു. 'കാർഗിൽ മലനിരകളിൽ രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവൻ ത്യജിച്ച ഓരോ സൈനികൾക്ക് ആദരഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ പവിത്രമായായ ഓർമകൾക്ക് മുന്നിൽ വണങ്ങുന്നു. '- രാഷ്ട്രപതി എക്സിൽ കുറിച്ചു.
കാർഗിലിലേത് കേവലം യുദ്ധവിജയം മാത്രമല്ല, പാകിസ്ഥാന്റെ ചതിക്കെതിരായ ജയമാണ്. കാർഗിലിൽ ഇന്ത്യ യുദ്ധം ജയിക്കുക മാത്രമായിരുന്നില്ല. സത്യത്തിന്റെ സംയമനത്തിന്റെയും ശക്തി നാം കാട്ടികൊടുക്കുകയായിരുന്നു. സത്യത്തിന് മുന്നിൽ ഭീകരവാദം തകർന്നു- ദ്രാസിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മോദി പറഞ്ഞു.പാകിസ്ഥാൻ ഭീകരവാദം ഉപയോഗിച്ച് രാജ്യത്തെ നിലനിർത്താൻ ശ്രമിക്കുകയാണ്. അവരോട് ഒരുകാര്യം തീർത്തുപറയുകയാണ്. ഭീകരവാദം കൊണ്ട് ഒരിക്കലും വിജയിക്കാനാകില്ലെന്നും ഇന്ത്യൻ സൈന്യം അത് പൂർണമായും അടിച്ചമർത്തുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
കാർഗിൽ യുദ്ധത്തിൽ പോരാടിയ സൈനീകരുടെ അചഞ്ചലമായ പ്രതിബദ്ധതയും രാജ്യസ്നേഹവുമാണ് നമ്മെ സൂരക്ഷിതരാക്കിയത്.അവരുടെ സേവനവും ത്യാഗവും ഓരോ ഇന്ത്യക്കാരനും വരും തലമുറയക്കും പ്രചോദനമാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. യുദ്ധസമയത്ത് രാജ്യത്തിന്റെ പ്രദേശം സംരക്ഷിച്ച ധീരരായ സൈനികർക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ആദരാഞ്ജലികൾ അർപ്പിച്ചു.ആഘോഷത്തോടനുബന്ധിച്ച് ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ ഉൾപ്പെടെ രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
Read More
- വജ്രങ്ങൾ തേടി അലച്ചിൽ; ഒടുവിൽ രാജുവിന് കിട്ടി 19.22 കാരറ്റ് വജ്രം
- ഇനി മെട്രോ ടിക്കറ്റും ഗൂഗിൾ മാപ്പ് വഴിയെടുക്കാം
- തല്ല്, ശകാരവർഷം; മാനസിക സമ്മർദ്ദത്തിൽ വിമാന ജീവനക്കാർ
- ധാതുക്കൾക്ക് നൽകേണ്ട റോയൽറ്റി ഒരു നികുതിയല്ല; 1989ലെ വിധിയിൽ പിഴവെന്ന് സുപ്രീം കോടതി
- തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യം; കങ്കണ റണാവത്തിന് ഹൈക്കോടതി നോട്ടീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us