scorecardresearch

വജ്രങ്ങൾ തേടി അലച്ചിൽ; ഒടുവിൽ രാജുവിന് കിട്ടി 19.22 കാരറ്റ് വജ്രം

നൂറ്റാണ്ടുകളായി വജ്ര ഖനനത്തിന്റെ പ്രധാന ഉറവിടമാണ് പന്ന. എന്നാൽ. പന്നയിലെ വജ്ര നിക്ഷേപം പല കാരണങ്ങളാൽ വർഷങ്ങളായി ഗണ്യമായി കുറഞ്ഞു.അമിതമായ ഖനന പ്രവർത്തനങ്ങൾ കാരണമാണ് വജ്ര നിക്ഷേപം കുറയാൻ കാരണം

നൂറ്റാണ്ടുകളായി വജ്ര ഖനനത്തിന്റെ പ്രധാന ഉറവിടമാണ് പന്ന. എന്നാൽ. പന്നയിലെ വജ്ര നിക്ഷേപം പല കാരണങ്ങളാൽ വർഷങ്ങളായി ഗണ്യമായി കുറഞ്ഞു.അമിതമായ ഖനന പ്രവർത്തനങ്ങൾ കാരണമാണ് വജ്ര നിക്ഷേപം കുറയാൻ കാരണം

author-image
WebDesk
New Update
diamond

നിലവിൽ വജ്രം രാജു പന്നയിലെ സർക്കാരിന്റെ വജ്ര ഖനന ഓഫീസിൽ നൽകിയിരിക്കുകയാണ്.

ഭോപ്പാൽ: കടങ്ങൾ മാത്രമായിരുന്നു മധ്യപ്രദേശിലെ പന്നയിൽ സ്വദേശി രാജു ഗോണ്ടിന് സ്വന്തമായി ഉണ്ടായിരുന്നത്. എന്നെങ്കിലും ഒരു നിധി തനിക്ക് കിട്ടുമെന്ന് പ്രതീക്ഷയിൽ കഴിഞ്ഞ പത്തുവർഷമായി പന്നയിലെ ഖനികളിൽ രാജു ജോലി നോക്കുകയായിരുന്നു. നൂറ്റാണ്ടുകളായി വജ്ര ഖനനത്തിന്റെ പ്രധാന ഉറവിടമായ പന്നയിൽ നിന്ന് എന്നെങ്കിലും തനിക്കൊരു നിധി കിട്ടുമെന്ന് പ്രതീക്ഷയോടെ രാജു ദൗത്യം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ, കഴിഞ്ഞ പത്തുവർഷത്തെ തെരച്ചിലിനൊടുവിൽ ബുധനാഴ്ച സ്ഫ്ടികം പോലെ തിളങ്ങുന്ന ഒരു വസ്തു രാജുവിന് കിട്ടി. പരിശോധിച്ചപ്പോൾ തനി 19.22 കാരറ്റ് വജ്രം. വില 80 ലക്ഷം. 
വടക്കൻ മധ്യപ്രദേശിലെ പിന്നോക്ക ജില്ലയായ പന്നയിലാണ് സംഭവം. വർഷങ്ങളായി വജ്ര ഖനിയിലാണ് ഗോത്രവിഭാഗത്തിൽ നിന്നുള്ള രാജുനോക്കി വരുന്നത്. അതിനിടയിലാണ് ബുധനാഴ്ച ഇത്രയധികം വിലമതിക്കുന്ന വജ്രം ഇയാൾ കുഴിച്ചെടുക്കുന്നത്. ലേലത്തിൽ പോകുന്ന വജ്രത്തിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം കുഴിച്ചെടുക്കുന്ന ആൾക്കാണ് നൽകാറുള്ളത്. അങ്ങനെ കിട്ടുന്ന പണം ഉപയോഗിച്ച്, രാജുവിന് കുറച്ച് പദ്ധതികളുണ്ട്.
ആദ്യം ബാങ്കിൽ നിന്നെടുത്ത അഞ്ചുലക്ഷം രൂപയുടെ വായ്പ അടച്ചുതീർക്കണം. ബാക്കി തുക ഉപയോഗിച്ച് മക്കളുടെ വിദ്യാഭ്യാസം പൂർത്തിയാക്കണം. ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും കുറച്ചുപണം നൽകണം.
മിച്ചം വരുന്ന പണം കൊണ്ട് ഒരു വീടും കുറച്ച് കൃഷി ഭൂമിയും സ്വന്തമായി വാങ്ങണമെന്നും രാജു പറഞ്ഞു. നിലവിൽ വജ്രം രാജു പന്നയിലെ സർക്കാരിന്റെ വജ്ര ഖനന ഓഫീസിൽ നൽകിയിരിക്കുകയാണ്. ഇത് ലേലത്തിൽ വിറ്റുകിട്ടുന്ന പണത്തിൽ നിന്നാണ് രാജുവ ഗോണ്ടിന് അർഹമായ തുക നൽകുകയെന്ന് പന്ന ഡയമണ്ട് ഓഫീസിലെ ഉദ്യോഗസ്ഥൻ അനുപം സിംഗ് പറഞ്ഞു.
നൂറ്റാണ്ടുകളായി വജ്ര ഖനനത്തിന്റെ പ്രധാന ഉറവിടമാണ് പന്ന. എന്നാൽ. പന്നയിലെ വജ്ര നിക്ഷേപം പല കാരണങ്ങളാൽ വർഷങ്ങളായി ഗണ്യമായി കുറഞ്ഞു. പ്രധാനമായും അമിതമായ ഖനന പ്രവർത്തനങ്ങൾ കാരണമാണ് വജ്ര നിക്ഷേപം കുറയാൻ കാരണം. കഴിഞ്ഞ വർഷം നോയിഡ സ്വദേശി 35 ലക്ഷം രൂപ വിലമതിക്കുന്ന 8 കാരറ്റ് വജ്രം കണ്ടെത്തിയിരുന്നു.വജ്രഖനികൾ നിന്ന് ഇത്തരത്തിൽ ലഭിക്കുന്ന വജ്രം പതിറ്റാണ്ടുകളായി പന്നയിലെ ഗോത്രവർഗക്കാരുടെ ഒരു ബദൽ വരുമാന സ്രോതസ്സാണ്.

Advertisment

Read More

Madhya Pradesh Tribal Village

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: