scorecardresearch

ഇടത്തരം, പിന്നാക്ക വിഭാഗങ്ങളെ ശാക്തീകരിക്കും; ബജറ്റിനെ പ്രശംസിച്ച് മോദി

ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുന്നതിനുള്ള ഉത്തേജകമായി ഈ ബജറ്റ് പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു

ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുന്നതിനുള്ള ഉത്തേജകമായി ഈ ബജറ്റ് പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു

author-image
WebDesk
New Update
news

ഫയൽ ഫൊട്ടോ

ഡൽഹി: കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുമെന്നും, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisment

ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും മുഴുവൻ ടീമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ബജറ്റ് മധ്യവർഗത്തെ ശാക്തീകരിക്കുമെന്നും, ശക്തമായ പദ്ധതികളിലൂടെ ദളിത് വിഭാഗത്തിലും പിന്നോക്ക വിഭാഗത്തിലുംപെട്ട ആളുകളെ ശക്തിപ്പെടുത്തുമെന്നും, സ്ത്രീകളുടെ സംഭാവന പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എംഎസ്എംഇകളുടെയും ചെറുകിട വ്യവസായങ്ങളുടെയും വളർച്ചയെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇരുകൂട്ടരും ഈ ബജറ്റിലൂടെ വികസനത്തിൻ്റെ പുതിയ പാതയിലേക്ക് നയിക്കപ്പെടുമെന്ന് പറഞ്ഞു. ഈ ബജറ്റിൽ ഉൽപ്പാദനത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും ഊന്നൽ നൽകിയിട്ടുണ്ട്. സാമ്പത്തിക വികസനത്തിന് പുതിയ വേഗതയും സ്ഥിരതയും ലഭിക്കും. ഇതോടെ ഇന്ത്യ ആഗോള ഉൽപ്പാദന കേന്ദ്രമായി മാറും. എംഎസ്എംഇകൾക്കുള്ള വായ്പാ സൗകര്യം വർദ്ധിപ്പിക്കുന്നതിനാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്കും സംരംഭകത്വത്തിലേക്കുമുള്ള മുന്നേറ്റത്തിൽ, എല്ലാ നഗരങ്ങളിലും എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും നമുക്ക് സംരംഭകരെ സൃഷ്ടിക്കേണ്ടതുണ്ട്. മുദ്ര സ്കീമിന് കീഴിലുള്ള ഈടില്ലാത്ത വായ്പ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തി. ഈ മാറ്റത്തിലൂടെ സ്ത്രീകൾ, ദളിത്, ഗോത്രവർഗ വിഭാഗക്കാർ, പിന്നാക്കക്കാർ, ദരിദ്രർ എന്നിവർക്ക് സ്വയം തൊഴിലിന് പ്രോത്സാഹനം ലഭിക്കും.

Advertisment

തൊഴിലും സ്വയം തൊഴിലുമാണ് എൻഡിഎ സർക്കാരിൻ്റെ സവിശേഷത. ഈ ബജറ്റ് അവയെ ശക്തിപ്പെടുത്തുന്നു. കോടിക്കണക്കിന് അവസരങ്ങൾ സൃഷ്ടിക്കുന്നത് ഉറപ്പാക്കുന്ന തൊഴിൽ-ബന്ധിത പ്രോത്സാഹന പദ്ധതി ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കൾക്ക് നൈപുണ്യ വികസനത്തിനും ഉന്നത വിദ്യാഭ്യാസത്തിനും ബജറ്റ് ഊന്നൽ നൽകുന്നു. 1 കോടി യുവാക്കൾക്ക് ഇൻ്റേൺഷിപ്പുള്ള നിരവധി പുതിയ അവസരങ്ങൾ തുറക്കും. ഓരോ യുവാക്കൾക്കും ഇനി ഇന്ത്യയിലെ മുൻനിര കമ്പനികളിൽ ജോലി ചെയ്യാൻ സാധിക്കും. 

ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുന്നതിനുള്ള ഉത്തേജകമായി ഈ ബജറ്റ് പ്രവർത്തിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബജറ്റിൽ എല്ലാ പൗരന്മാരെയും അഭിനന്ദിച്ചു.

Read More

Narendra Modi Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: