scorecardresearch

Operation Sindoor: നിരപരാധികളെ വേട്ടയാടിയവര്‍ക്ക് മറുപടി നൽകി; സാധാരണക്കാരെ ആക്രമിച്ചിട്ടില്ല: രാജ്‌നാഥ് സിങ്

സൈനികർക്കും പ്രധാനമന്ത്രിയ്ക്കും മുഴുവൻ രാജ്യത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു

സൈനികർക്കും പ്രധാനമന്ത്രിയ്ക്കും മുഴുവൻ രാജ്യത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു

author-image
WebDesk
New Update
Operation Sindoor, Rajnath Singh

ചിത്രം: എക്സ്

ഡൽഹി: പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ, സാധാരണക്കാരായ ആരെയും ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കൃത്യതയോടെയും ജാഗ്രതയോടെയും മനുഷ്യത്വപരമായും ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷനെ രാജ്‌നാഥ് സിങ് പ്രശംസിച്ചു.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നമ്മുടെ സൈനികർ ഭീകര ക്യാമ്പുകൾ തകർത്തുകൊണ്ട് ഉചിതമായ മറുപടിയാണ് നൽകിയത്. സൈനികർക്കും പ്രധാനമന്ത്രിക്കും മുഴുവൻ രാജ്യത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ നിരായുധരായ സാധാരണക്കാരെ വേട്ടയാടിയവർക്ക് മാത്രമാണ് മറുപടി നൽകിയത്. ഒരു സാധാരണക്കാരൻ പോലും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ല. സ്വന്തം മണ്ണിൽ ഉണ്ടായ ആക്രമണത്തോട് പ്രതികരിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിച്ചുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​​ദ്ദേഹം

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച് മണിക്കൂറുകൾക്ക് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം വരുന്നത്. അതേസമയം, പാക്കിസ്ഥാൻ, നേപ്പാൾ - പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, യുപി, ബിഹാർ, സിക്കിം, പശ്ചിമ ബംഗാൾ എന്നീ അതിർത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഡിജിപിമാർ, ചീഫ് സെക്രട്ടറിമാർ എന്നിവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര വീഡിയോ കോൺഫറൻസ് നടത്തി.

Advertisment

പഹൽഗാം ഭീകരാക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കൃത്യതയോടെയും വ്യക്തതയോടെയുമുള്ള സൈനീക ഓപ്പറേഷൻ ഇന്ത്യ നടത്തിയത്. പാക് അധിനിവേശ കശ്മീരിനപ്പുറം പാക്കിസ്ഥാനുള്ളിലെ ഭീകരവാദികളുടെ താവളവും ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യത്തിന് നിർവീര്യമാക്കാൻ കഴിഞ്ഞു. ഒൻപത് ഭീകരവാദ ക്യാമ്പുകളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഇതിൽ നാലിടത്ത് തീവ്രവാദ പ്രവർത്തനങ്ങൾ സജീവമായിരുന്നുവെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. പാക് പഞ്ചാബിലെ ബഹാവൽപൂർ, മുറിദ്‌കെ എന്നിവടങ്ങളിലെ തീവ്രവാദ ക്യാമ്പുകൾ ഇതിൽ പ്രധാനമാണ്. 

Read More

pm modi Indian Army Rajnath Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: