scorecardresearch

Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യൻ സ്ത്രീശക്തിയുടെ പ്രതീകം: നരേന്ദ്ര മോദി

Operation Sindoor: ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ പെൺമക്കൾ ഇന്ത്യയുടെ സുരക്ഷാകവചമായി മാറുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

Operation Sindoor: ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ പെൺമക്കൾ ഇന്ത്യയുടെ സുരക്ഷാകവചമായി മാറുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

author-image
WebDesk
New Update
pm modi

നരേന്ദ്ര മോദി

Operation Sindoor Updates: ഭോപ്പാൽ: ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ സ്ത്രീ ശക്തിയുടെ പ്രതീകമാണെന്നും ഭീകരതയിലൂടെയുള്ള നിഴൽ യുദ്ധങ്ങൾ രാജ്യം അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭോപ്പാലിൽ, അഹല്യഭായ് ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

Advertisment

Also Read: ഭീകരതയ്ക്ക്‌ കൃത്യമായ മറുപടി നൽകുകയെന്നതാണ് ഇന്ത്യയുടെ തത്വം: നരേന്ദ്ര മോദി

പഹൽഗാമിൽ തീവ്രവാദികൾ ഇന്ത്യക്കാരുടെ രക്തം ചൊരിയുക മാത്രമല്ല ചെയ്തത്. നമ്മുടെ സംസ്‌കാരത്തെ കൂടിയാണ് അവർ ആക്രമിച്ചത്. ഇന്ത്യൻ സമൂഹത്തെ വിഭജിക്കാൻ തീവ്രവാദികൾ ശ്രമിച്ചു. എല്ലാറ്റിനും ഉപരിയായി ഇന്ത്യയുടെ സ്ത്രീശക്തിയെയാണ് അവർ വെല്ലുവിളിച്ചത്. ആ വെല്ലുവിളി അവരുടെ നാശത്തിന് കാരണമായി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയതും വിജയകരവുമായ സൈനീക നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ. പാക് പട്ടാളം പോലും ചിന്തിക്കാത്ത തരത്തിൽ ഇന്ത്യൻ സൈന്യം ശത്രുവിന്റെ പാളയത്തിലെത്തി അവരെ ഇല്ലാതാക്കി- മോദി പറഞ്ഞു. 

Also Read: ഇന്ത്യൻ നാവിക സേന തിരിച്ചടിച്ചെങ്കിൽ പാക്കിസ്ഥാൻ നാലായി വിഭജിക്കപ്പെടുമായിരുന്നു: രാജ്‌നാഥ് സിംഗ്

Advertisment

ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനെ വലിയ പാഠം പഠിപ്പിച്ചു. ഭീകരതയിലൂടെയുള്ള നിഴൽ യുദ്ധങ്ങൾ ഇനി ഇന്ത്യ അനുവദിക്കില്ല.തീവ്രവാദികളെ പിന്തുണയ്ക്കുന്ന ആർക്കും കനത്ത വില നൽകേണ്ടിവരും. നമ്മുടെ സ്ത്രീശക്തിയുടെ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂർ.  മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ നമ്മുടെ സ്ത്രീശക്തിയുടെ ശക്തിയുടെ പ്രതീകമാണ്. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ പെൺമക്കൾ ഇന്ത്യയുടെ സുരക്ഷാകവചമായി മാറുകയാണ്.-പ്രധാനമന്ത്രി പറഞ്ഞു. 

Also Read:പാക്കിസ്ഥാന് ഇനി യുദ്ധം ചെയ്യാനുള്ള ശേഷിയില്ല: അമിത് ഷാ

ഏതുതരത്തിലുള്ള ഭീകരാക്രമണത്തിനും കൃത്യമായ മറുപടി നൽകുകയെന്നതാണ് ഇന്ത്യയുടെ തത്വമെന്നും ഇന്നലെ ഉത്തർപ്രദേശിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ആക്രമണത്തിന്റെ സമയവും തീയതിയും ഇന്ത്യൻ സൈന്യം തീരുമാനിക്കും ആണവായുധങ്ങൾ കാട്ടി ഇന്ത്യയെ ഭീഷണിപ്പെടുത്താൻ നോക്കേണ്ടന്നും മോദി പാക്കിസ്ഥാനെ വീണ്ടും ഓർമിപ്പിച്ചു.

Read More

Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: