/indian-express-malayalam/media/media_files/2025/05/11/PFD8aM9BpOaCLe6QrM8Y.jpg)
രാജ്നാഥ് സിംഗ്
Operation Sindoor: ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ നാവികസേന തിരിച്ചടിച്ചെങ്കിൽ പാക്കിസ്ഥാൻ നാലായി വിഭജിക്കപ്പെടുമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ്. വിക്രാന്ത് സന്ദർശിച്ച് ശേഷമാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ നാവിക സേന തയ്യാറെടുത്തപ്പോൾ തന്നെ ശത്രുവിന്റെ മനോവീര്യം തകർന്നുവെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.
Also Read: പാക്കിസ്ഥാന് ഇനി യുദ്ധം ചെയ്യാനുള്ള ശേഷിയില്ല: അമിത് ഷാ
"ഓപ്പറേഷൻ സിന്ദൂരിൽ നാവികസേന തയ്യാറെടുത്തപ്പോൾ തന്നെ ശത്രു സ്തബ്ധരായി. ഇന്ത്യൻ നാവികസേനയുടെ അപാരമായ ശക്തി പാക്കിസ്ഥാൻ തിരിച്ചറിഞ്ഞു. ഇന്ത്യൻ നേവിയുടെ നിശ്ചയദാർഢ്യവും പ്രതിബദ്ധതയും മൂലം നമ്മുക്ക് പാക് നാവികസേനയെ അവരുടെ തീരത്ത് തന്നെ ഒതുക്കാനായി. നമ്മുടെ ആക്രമണം അതിശക്തമായതിനാൽ തന്നെ ഇന്ത്യയോട് നിർത്താൻ ആവശ്യപ്പെടണമെന്ന് പാക്കിസ്ഥാന് ലോകരാജ്യങ്ങളോട് അപേക്ഷിക്കേണ്ടി വന്നു"-രാജ്‌നാഥ് സിംഗ് പറഞ്ഞു.
Also Read: ഭീകരതയ്ക്ക് കൃത്യമായ മറുപടി നൽകുകയെന്നതാണ് ഇന്ത്യയുടെ തത്വം: നരേന്ദ്ര മോദി
ഓപ്പറേഷൻ സിന്ദൂറിൽ നേവിയുടെ പങ്ക് വളരെ വലുതാണ്. നമ്മുടെ സാന്നിധ്യം തന്നെ പാകിസ്ഥാനെ ഭയപ്പെടുത്തി. തുറന്ന കടലിൽ യുദ്ധത്തിന് വരാൻ അതിനാൽ തന്നെ അവർ ധൈര്യപ്പെട്ടില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
അതേസമയം ഇന്ത്യ ഒരു രീതിയിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും അംഗീകരിക്കില്ലെന്നും ഇനിയൊരു യുദ്ധം ചെയ്യാൻ പോലും പറ്റാത്ത സ്ഥിതിയിൽ പാക്കിസ്ഥാൻ ആയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സാധാരണക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി. അതിർത്തിമേഖലയിൽ കൂടുതൽ ബങ്കറുകൾ നിർമ്മിക്കുമെന്നും അമിത് ഷാ പൂഞ്ച് സന്ദർശനത്തിന് ശേഷം വ്യക്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us