scorecardresearch

Jammu Kashmir Terror Attack: പതിറ്റാണ്ടുകളായി ഭീകരവാദത്തിന്റെ ഇര; ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

Jammu Kashmir Terror Attack: സിന്ധു നദീജല കരാറിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്ന് ഇന്ത്യൻ പ്രതിനിധി ഐക്യ രാഷ്ട്രസഭയെ അറിയിച്ചു

Jammu Kashmir Terror Attack: സിന്ധു നദീജല കരാറിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്ന് ഇന്ത്യൻ പ്രതിനിധി ഐക്യ രാഷ്ട്രസഭയെ അറിയിച്ചു

author-image
WebDesk
New Update
India at UN

ഇന്ത്യൻ പ്രതിനിധി പി.ഹരീഷ് യു.എന്നിൽ സംസാരിക്കുന്നു (ഫൊട്ടൊ കടപ്പാട്-എക്‌സ്)

Jammu Kashmir Terrorist Attack: ന്യൂഡൽഹി: പാക്കിസ്ഥാനെതിരെ ഐക്യരാഷ്ട്ര സഭയിൽ ആഞ്ഞടിച്ച് ഇന്ത്യ. പതിറ്റാണ്ടുകളായി പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. മുംബൈ ഭീകരാക്രമണവും പഹൽഗാമും ഇതിന് തെളിവാണ്. പാക് ഭീകരാക്രമണങ്ങളിൽ 20000 ഇന്ത്യക്കാർക്കാണ് ജീവൻ നഷ്ടമായതെന്നും ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി ഹരീഷ് വ്യക്തമാക്കി.

Advertisment

Read Also: ഭീകരതയോട് യാതൊരു വിട്ടുവീഴ്ചയുമില്ല: ആണവ ഭീഷണിയ്ക്ക് വഴങ്ങില്ല;നിലപാട് വീണ്ടും വ്യക്തമാക്കി ഇന്ത്യ

സിന്ധു നദീജല കരാർ ഉന്നയിച്ച് ഐക്യരാഷ്ട്രസഭയിൽ പരാമർശം നടത്തിയ പാക് പ്രതിനിധിക്കാണ് ഇന്ത്യയുടെ മറുപടി. സിന്ധു നദീജല കരാറിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്ന് ഇന്ത്യൻ പ്രതിനിധി ഐക്യ രാഷ്ട്രസഭയെ അറിയിച്ചു. 

പാക് ലക്ഷ്യം ഇന്ത്യയുടെ വികസനം തടയൽ

ഇന്ത്യയുടെ വികസനം തടയുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. പാക്കിസ്ഥാൻ ഭീകരരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. തീവ്രവാദികളെയും സാധാരണക്കാരെയും ഒരേപോലെ കാണുന്ന പാക്കിസ്ഥാന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനെ കുറിച്ച് സംസാരിക്കാൻ യോഗ്യതയില്ലെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ ആഞ്ഞടിച്ചു

Advertisment

ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങുകളിൽ പാക് സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തു.പാക്കിസ്ഥാൻ ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിൽ മനപൂർവം അക്രമം നടത്തി. ഇതിൽ 20ലധികം സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും 80ലധികം പേർക്ക് പരുക്കേറ്റതായും ഇന്ത്യ രക്ഷാസമിതിയെ അറിയിച്ചു.

ഭീകരതയോട് വിട്ടുവീഴ്ചയില്ല

അതേസമയം, ഭീകരവാദത്തോട് ഒരുകാലത്തും ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ലെന്നും ആണവ ഭീഷണിയ്ക്ക വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫൂളുമായുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ബന്ധങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ, ഇന്ത്യ തീവ്രവാദത്തോട് ഒരു തരത്തിലും സഹിഷ്ണുത കാണിക്കില്ലെന്നും ന്യൂഡൽഹി 'ഒരിക്കലും ആണവ ഭീഷണിക്ക് വഴങ്ങില്ല എന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വെള്ളിയാഴ്ച പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണത്തെ ജർമ്മനി അപലപിക്കുകയും ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുകയും  ചെയ്തു.ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്നും ജോഹാൻ വാഡെഫൂൾ പറഞ്ഞു. 

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: