/indian-express-malayalam/media/media_files/2025/05/23/SCPqSEDlz5HWOkVGsd22.jpg)
ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാതയിലുള്ള വിലക്ക് നീട്ടി പാക്കിസ്ഥാൻ
india-Pakistan News Updates: ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമപാതയിലുള്ള വിലക്ക് ഒരുമാസത്തേക്ക് കൂടി നീട്ടി പാക്കിസ്ഥാൻ. ഇന്ത്യൻ വിമാനങ്ങൾക്കും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനികൾക്കുമാണ് വിലക്ക് തുടരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടപടി കടുപിച്ചതോടെയാണ് പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയിലുള്ള അനുമതി നിഷേധിച്ചത്.
കഴിഞ്ഞ ഏപ്രിൽ 24 മുതലാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വിലക്കേർപ്പെടുത്തിയത്. ഇതിനുമറുപടിയായി ഇന്ത്യൻ വ്യോമപാതയിൽ പാക് വിമാനങ്ങൾക്ക് ഇന്ത്യയും വിലക്കേർപ്പെടുത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇത് പാക്കിസ്ഥാന് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. പാക് പഞ്ചാബ് പ്രവിശ്യയിലെ ജലസേചനത്തിനും കുടിവെള്ളത്തിനും ആശ്രയിക്കുന്നത് ഇന്ത്യയിൽ നിന്നുള്ള ഈ വെള്ളത്തെയാണ്. ഇതിനുപിന്നാലൊണ് ഇന്ത്യൻ വിമാനങ്ങൾക്ക് നേരെ പാക്കിസ്ഥാൻ തങ്ങളുടെ വ്യോമപാത അടച്ചത്.
അതേസമയം, അടിയന്തര ലാൻഡിങ് ആവശ്യമായ ഇന്ത്യൻ വിമാനത്തിന് പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ചർച്ചയായിരിക്കുകയാണ്. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അടിയന്തര സഹായം തേടിയ ഇന്ത്യൻ വിമാനത്തിനാണ് പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചത്.
ബുധനാഴ്ച വൈകിട്ടാണ് ആകാശച്ചുഴിയിൽപ്പെട്ട് അപകടം മുന്നിൽക്കണ്ട ഡൽഹി - ശ്രീനഗർ വിമാനത്തിന് പാക് വ്യോമ മേഖല ഉപയോഗിക്കാനുള്ള അനുമതി പാക്കിസ്ഥാൻ നിഷേധിച്ചത്. ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്ക് അമൃതസർ മേഖയിലൂടെ സഞ്ചരിച്ച ഇൻഡിഗോ 6-ഇ2142 വിമാനത്തിലെ പൈലറ്റാണ് പാക് വ്യോമ മേഖല ഉപയോഗിക്കാൻ അനുമതി തേടി ലാഹോർ എയർട്രാഫിക് കൺട്രോളിനെ സമീപിച്ചത്. എന്നാൽ ലാഹോർ എയർട്രാഫിക് കൺട്രോൾ അനുമതി നിഷേധിക്കുകയായിരുന്നു.
പാക്കിസ്ഥാൻ അനുമതി നിഷേധിച്ചതോടെ ആകാശച്ചുഴിയും കനത്ത ആലിപ്പഴം വീഴ്ചയും അതിജീവിച്ച വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. സംഭവത്തിൽ യാത്രക്കാരുൾപ്പെടെ പരിഭ്രാന്തരാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല. എന്നാൽ വിമാനത്തിന്റെ മുൻഭാഗം ഉൾപ്പെടെ തകർന്ന നിലയിലുള്ള ഫോട്ടോകൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. 227 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
Read More
- പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം; അഞ്ച് ഭീകരർക്കായി അന്വേഷണം ഊർജ്ജിതം
- പാക് ഹൈകമ്മീഷനിലെ ഒരു ഉദ്യോസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി; ഒരാഴ്ചയ്ക്കിടെ പുറത്താക്കുന്ന രണ്ടാമത്തെയാൾ
- ഓപ്പറേഷൻ സിന്ദുറിന് പിന്നാലെ സുവർണ്ണ ക്ഷേത്രം ആക്രമിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചു; സ്ഥിരീകരിച്ച് സൈന്യം
- കശ്മീരിൽ പൊട്ടാതെ കിടന്ന 42 പാക് ഷെല്ലുകൾ സൈന്യം നിർവീര്യമാക്കി
- ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ; സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് സൈന്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.