scorecardresearch

India-Pakistan Updates: അടിയന്തര സഹായം വേണ്ട വിമാനത്തിന് പോലും വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ

India-Pakistan Updates: 227യാത്രക്കാരുമായാണ് വിമാനം സഞ്ചരിച്ചിരുന്നത്. ആകാശച്ചുഴിയും കനത്ത ആലിപ്പഴം വീഴ്ചയും അതിജീവിച്ച വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു

India-Pakistan Updates: 227യാത്രക്കാരുമായാണ് വിമാനം സഞ്ചരിച്ചിരുന്നത്. ആകാശച്ചുഴിയും കനത്ത ആലിപ്പഴം വീഴ്ചയും അതിജീവിച്ച വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു

author-image
WebDesk
New Update
indigo111

അടിയന്തര സഹായം വേണ്ട വിമാനത്തിന് പോലും വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ

Pakistan denied  Indigo Delhi-Srinagar flight request for route deviation: ന്യൂഡൽഹി: അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അടിയന്തര സഹായം തേടിയ ഇന്ത്യൻ വിമാനത്തിന് മുമ്പിൽ പോലും വ്യോമപാത അടച്ച് പാക്കിസ്ഥാൻ. ബുധനാഴ്ച വൈകിട്ട് ആകാശച്ചുഴിയിൽപ്പെട്ട് അപകടം മുന്നിൽക്കണ്ട ഡൽഹി - ശ്രീനഗർ വിമാനത്തിന് പാക് വ്യോമ മേഖല ഉപയോഗിക്കാനുള്ള അനുമതിയാണ് പാക്കിസ്ഥാൻ നിഷേധിച്ചത്. 

Advertisment

ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്ക് അമൃതസർ മേഖയിലൂടെ സഞ്ചരിച്ച ഇൻഡിഗോ 6-ഇ2142 വിമാനത്തിലെ പൈലറ്റാണ് പാക് വ്യോമ മേഖല ഉപയോഗിക്കാൻ അനുമതി തേടി ലാഹോർ എയർട്രാഫിക് കൺട്രോളിനെ സമീപിച്ചത്. എന്നാൽ ലാഹോർ എയർട്രാഫിക് കൺട്രോൾ അനുമതി നിഷേധിക്കുകയായിരുന്നു.

ഇതോടെ മോശം കാലാവസ്ഥയിലും നേരത്തെ നിശ്ചയിച്ച പാതയിലൂടെ തന്നെ വിമാനം സഞ്ചരിക്കേണ്ട നിലയുണ്ടായെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ഇൻഡിഗോയിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.

227യാത്രക്കാരുമായാണ് വിമാനം സഞ്ചരിച്ചിരുന്നത്. ആകാശച്ചുഴിയും കനത്ത ആലിപ്പഴം വീഴ്ചയും അതിജീവിച്ച വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. സംഭവത്തിൽ യാത്രക്കാരുൾപ്പെടെ പരിഭ്രാന്തരാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല. എന്നാൽ വിമാനത്തിന്റെ മുൻഭാഗം ഉൾപ്പെടെ തകർന്ന നിലയിലുള്ള ഫോട്ടോകൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. 

Advertisment

യാത്ര ആരംഭിച്ച് 45-ാം മിനിറ്റിലാണ് മോശം കാലവസ്ഥ വിമാനത്തിന്റെ യാത്രയെ ബാധിച്ചെന്ന വിവരം പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചത്. അടിയന്തര ലാൻഡിങ്ങിന് അനുമതി തേടിയ വിമാനം വൈകീട്ട് 6.45 ന് സുരക്ഷിതമായി ശ്രീനഗറിൽ ലാൻഡ് ചെയ്യിക്കുകയായിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ - പാക് ബന്ധം വഷളായതോടെയാണ് വ്യോമ പാത ഉൾപ്പെടെ അടച്ച് ഇരുരാജ്യങ്ങളും നടപടികൾ കൈക്കൊണ്ടത്. ഇന്ത്യൻ വിമാനങ്ങൾ പാക്കിസ്ഥാൻ വ്യോമ പാതയും പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമ പാത ഉപയോഗിക്കുന്നതും വിലക്കിക്കൊണ്ടായിരുന്നു ഇരു രാജ്യങ്ങളും നടപടി സ്വീകരിച്ചത്.

Read More

Pakistan Indigo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: