scorecardresearch

കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

കിഷ്ത്വാർ ജില്ലയിലെ സിംഗ്പോര ചത്രോ വന മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടിയത്

കിഷ്ത്വാർ ജില്ലയിലെ സിംഗ്പോര ചത്രോ വന മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Soldier, Army

Photograph: (ANI)

ജമ്മു: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. കിഷ്ത്വാർ ജില്ലയിലെ സിംഗ്പോര ചത്രോ വന മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടിയത്. ഇന്ത്യൻ കരസേനയിലെ സൈനികനാണ് കൊല്ലപ്പെട്ടത്.

Advertisment

വ്യാഴാഴ്ച പുലർച്ചെയോടെയാണ് പ്രദേശത്ത് സുരക്ഷാ സേന ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞത്. പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത തിരച്ചിലിനിടയിലാണ് ഭീകരരെ കണ്ടെത്തിയത്. നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. ഈ ഭീകരർ അടുത്തിടെ പ്രദേശത്ത് ആക്രമം നടത്തിയ ഗ്രൂപ്പിൽ ഉൾപ്പെട്ടവരാണെന്നാണ് വിവരം. 

വെടിവെപ്പിൽ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റതായും പരമാവധി ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ലെന്ന് വൈറ്റ് നൈറ്റ് കോർപ്‌സ് എക്സിൽ കുറിച്ചു. ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും വെടിവയപ്പ് തുടരുകയാണെന്നും പോസ്റ്റിൽ പറയുന്നു. പ്രദേശത്ത്, ജമ്മു കശ്മീർ പൊലീസും സൈന്യവും അർദ്ധസൈനിക വിഭാഗങ്ങളും സംയുക്തമായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Advertisment

ലോക്കൽ പൊലിസിന്റെ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് ഓപ്പറേഷൻ ആരംഭിച്ചത്. അതേസമയം, ദക്ഷിണ കശ്മീരിലെ ത്രാലിലും ഷോപ്പിയാനിലും അടുത്തിടെ നടന്ന ഏറ്റുമുട്ടലുകളിൽ ആറു തീവ്രവാദികൾ കൊല്ലപ്പെട്ടതിനെ പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.

Read More

Jammu Kashmir Attack Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: