/indian-express-malayalam/media/media_files/uploads/2023/06/S-Jayashankar.jpeg)
എസ്. ജയശങ്കർ
india Pakistan News: ന്യൂഡൽഹി: ഭീകരവാദത്തോട് ഒരുകാലത്തും ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ലെന്നും ആണവ ഭീഷണിയ്ക്ക വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫൂളുമായുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ബന്ധങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ, ഇന്ത്യ തീവ്രവാദത്തോട് ഒരു തരത്തിലും സഹിഷ്ണുത കാണിക്കില്ലെന്നും ന്യൂഡൽഹി 'ഒരിക്കലും ആണവ ഭീഷണിക്ക് വഴങ്ങില്ല എന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വെള്ളിയാഴ്ച പറഞ്ഞു.
Also Read: അടിയന്തര സഹായം വേണ്ട വിമാനത്തിന് പോലും വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ
ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണത്തെ ജർമ്മനി അപലപിക്കുകയും ഭീകരതയ്ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്തു.ഭീകരതയ്ക്കെതിരെ സ്വയം പ്രതിരോധിക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്നും ജോഹാൻ വാഡെഫൂൾ പറഞ്ഞു.
അതേസമയം, ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമപാതയിലുള്ള വിലക്ക് ഒരുമാസത്തേക്ക് കൂടി നീട്ടി പാക്കിസ്ഥാൻ. ഇന്ത്യൻ വിമാനങ്ങൾക്കും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനികൾക്കുമാണ് വിലക്ക് തുടരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടപടി കടുപിച്ചതോടെയാണ് പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയിലുള്ള അനുമതി നിഷേധിച്ചത്.
കഴിഞ്ഞ ഏപ്രിൽ 24 മുതലാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വിലക്കേർപ്പെടുത്തിയത്. ഇതിനുമറുപടിയായി ഇന്ത്യൻ വ്യോമപാതയിൽ പാക് വിമാനങ്ങൾക്ക് ഇന്ത്യയും വിലക്കേർപ്പെടുത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇത് പാക്കിസ്ഥാന് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്.
പാക് പഞ്ചാബ് പ്രവിശ്യയിലെ ജലസേചനത്തിനും കുടിവെള്ളത്തിനും ആശ്രയിക്കുന്നത് ഇന്ത്യയിൽ നിന്നുള്ള ഈ വെള്ളത്തെയാണ്. ഇതിനുപിന്നാലൊണ് ഇന്ത്യൻ വിമാനങ്ങൾക്ക് നേരെ പാക്കിസ്ഥാൻ തങ്ങളുടെ വ്യോമപാത അടച്ചത്.
Read More
- കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു
- പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം; അഞ്ച് ഭീകരർക്കായി അന്വേഷണം ഊർജ്ജിതം
- പാക് ഹൈകമ്മീഷനിലെ ഒരു ഉദ്യോസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി; ഒരാഴ്ചയ്ക്കിടെ പുറത്താക്കുന്ന രണ്ടാമത്തെയാൾ
- പരസ്പരം ഹസ്തദാനം ഇല്ല; ദിവസങ്ങൾക്ക് ശേഷം അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് പുനരാരംഭിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.