/indian-express-malayalam/media/media_files/2025/05/30/TX7ZtUEuS3asAZwng6rO.jpg)
നരേന്ദ്ര മോദി
Narendra Modi about Operation Sindoor: കാൺപൂർ: ഏതുതരത്തിലുള്ള ഭീകരാക്രമണത്തിനും കൃത്യമായ മറുപടി നൽകുകയെന്നതാണ് ഇന്ത്യയുടെ തത്വമെന്നും അതിന്റെ സമയവും തീയതിയും ഇന്ത്യൻ സൈന്യം തീരുമാനിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആണവായുധങ്ങൾ കാട്ടി ഇന്ത്യയെ ഭീഷണിപ്പെടുത്താൻ നോക്കേണ്ടന്നും മോദി പാക്കിസ്ഥാനെ വീണ്ടും ഓർമിപ്പിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.
Also Read:ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
ഓപ്പറേഷൻ സിന്ദൂർ ഇനിയും അവസാനിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. "ഓപ്പറേഷൻ സിന്ദൂർ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ പാക് പട്ടാളത്തിന് ഇന്ത്യൻ സൈന്യത്തിന്റെ കാലുപിടിക്കേണ്ട അവസ്ഥ വന്നു. ഓപ്പറേഷൻ സിന്ദൂരിലൂടെ തദ്ദേശീയമായി നമ്മൾ വികസിപ്പിച്ച ആയുധങ്ങളുടെ ശക്തി ലോകം കണ്ടു. ഓപ്പറേഷൻ സിന്ദൂരിന്റെ രൂപത്തിൽ ലോകം മുഴുവൻ ഇന്ത്യയുടെ ദേഷ്യവും വേദനയും കണ്ടു"- നരേന്ദ്ര മോദി പറഞ്ഞു.
Also Read: മാധ്യമപ്രവർത്തകരായി ചമഞ്ഞ് പാക്കിസ്ഥാൻ ഉദ്യോഗസ്ഥർ, സിആർപിഎഫ് എഎസ്‌ഐയിൽ നിർണായക വിവരങ്ങൾ ചോർത്തി
ഇന്ത്യൻ സൈന്യത്തെ പ്രസംഗത്തിൽ നരേന്ദ്ര മോദി അഭിനന്ദിച്ചു. "നമ്മുടെ സേനയുടെ വീര്യവും ധൈര്യവുമാണ് പാക്കിസ്ഥാനെ വെടിനിർത്തലിനായി യാചിക്കാൻ നിർബന്ധിതരാക്കിയത്. നമ്മുടെ ധീരരായ സൈനികരെ അഭിവാദ്യം ചെയ്യുന്നു"- മോദി പറഞ്ഞു.
Also Read: പതിറ്റാണ്ടുകളായി ഭീകരവാദത്തിന്റെ ഇര; ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
നേരത്തെ, ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ഒന്നും ചെയ്യാനാകില്ലെന്ന് കണ്ടതോടെയാണ് ഇന്ത്യയ്ക്കെതിരെയുള്ള അതിർത്തികടന്നുള്ള ഭീകരവാദം പാക്കിസ്ഥാൻ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇന്ത്യയെ ദ്രോഹിക്കാൻ മാത്രമാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. എന്നാൽ നമ്മുടെ ലക്ഷ്യം ദാരിദ്ര്യം ഇല്ലാതാക്കുക, സാമ്പത്തിക വികസനം കൊണ്ടുവരിക, വികസിത രാഷ്ട്രമാക്കുക എന്നിവയാണ്.രാജ്യപുരോഗതിയ്ക്കും ദാരിദ്ര നിർമാജനത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി നമ്മൾ പ്രവർത്തിക്കണമെന്നും മോദി നേരത്തെ പറഞ്ഞിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.