/indian-express-malayalam/media/media_files/2025/04/26/s1zuLCksCSAMjD2nvIfA.jpg)
ഷെഹ്ബാസ് ഷെരീഫ്
india Pakistan News:ടെഹ്‌റാൻ: ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീർ, ഭീകരവാദം, ജലം, വ്യാപാരം ഉൾപ്പെടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ ചർച്ചയാകാമെന്നാണ് ഷബഹാസ് ഷെരീഫ് വ്യക്തമാക്കി. ഇറാനിൽ സംയുക്ത പ്രസ്താവന നടത്തവെയാണ് പരാമർശം. ഇന്ത്യ യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താൽ അതിനു മറുപടി നൽകുമെന്നും ഷെഹ്ബാസ് ഷെരീഫ്.
Also Read: പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി മോദി;ഇന്ത്യയെ ഒന്നും ചെയ്യാനാകില്ല
കശ്മീർ പ്രശ്നവും ജല പ്രശ്നവും ഉൾപ്പെടെയുള്ള എല്ലാ തർക്കങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കൂടാതെ വ്യാപാരം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഇന്ത്യയുമായി സംസാരിക്കാനും ഞങ്ങൾ തയ്യാറാണ്. ഇന്ത്യയുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാൻ പാക്കിസ്ഥാൻ തയ്യാറാണെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
Also Read: പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം; അഞ്ച് ഭീകരർക്കായി അന്വേഷണം ഊർജ്ജിതം
പാക് അധിനിവേശ കശ്മീരിരും അതിർത്തി കടന്നുള്ള ഭീകരതയ്ക്കും എതിരെയും മാത്രമേ പാക്കിസ്ഥാനുമായി ചർച്ച ചെയ്യൂ എന്നാണ് ഇന്ത്യ നേരത്തെ നിലപാട് അറിയിച്ചിരുന്നത്. പാക്കിസ്ഥാനുമായുള്ള ഏതൊരു ചർച്ചയും കർശനമായി ഉഭയകക്ഷിപരമായിരിക്കുമെന്നും അത് ഭീകരതയ്ക്കും കശ്മീരിലെ അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യൻ പ്രദേശം ഒഴിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഈ മാസം ആദ്യം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു.
അതേസമയം, പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്തെത്തി. ഗുജറാത്തിൽ നടന്ന പൊതുയോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ഒന്നും ചെയ്യാനാകില്ലെന്ന് കണ്ടതോടെയാണ് ഇന്ത്യയ്ക്കെതിരെയുള്ള അതിർത്തികടന്നുള്ള ഭീകരവാദം പാക്കിസ്ഥാൻ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദമെന്ന് നിഴൽ യുദ്ധം കൊണ്ട് ഇന്ത്യയെ ഒന്നും ചെയ്യാനാകില്ലെന്നും മോദി പാക്കിസ്ഥാനെ ഓർമിപ്പിച്ചു.
Read More
- ഭീകരതയോട് യാതൊരു വിട്ടുവീഴ്ചയുമില്ല: ആണവ ഭീഷണിയ്ക്ക് വഴങ്ങില്ല;നിലപാട് വീണ്ടും വ്യക്തമാക്കി ഇന്ത്യ
- പാക് ഹൈകമ്മീഷനിലെ ഒരു ഉദ്യോസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി; ഒരാഴ്ചയ്ക്കിടെ പുറത്താക്കുന്ന രണ്ടാമത്തെയാൾ
- പരസ്പരം ഹസ്തദാനം ഇല്ല; ദിവസങ്ങൾക്ക് ശേഷം അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് പുനരാരംഭിച്ചു
- ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി പരാമർശം; കോളേജ് പ്രൊഫസർക്ക് സുപ്രീം കോടതി ജാമ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.