scorecardresearch

Opeation Sindoor: പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി മോദി;ഇന്ത്യയെ ഒന്നും ചെയ്യാനാകില്ല

Opeation Sindoor Updates: ഭീകരവാദമെന്ന് നിഴൽ യുദ്ധം കൊണ്ട് ഇന്ത്യയെ ഒന്നും ചെയ്യാനാകില്ലെന്നും മോദി പാക്കിസ്ഥാനെ ഓർമിപ്പിച്ചു

Opeation Sindoor Updates: ഭീകരവാദമെന്ന് നിഴൽ യുദ്ധം കൊണ്ട് ഇന്ത്യയെ ഒന്നും ചെയ്യാനാകില്ലെന്നും മോദി പാക്കിസ്ഥാനെ ഓർമിപ്പിച്ചു

author-image
WebDesk
New Update
modi on operation sindoor

പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി മോദി

Narendra Modi about Operation Sindhoor: ഗാന്ധിനഗർ: ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ഒന്നും ചെയ്യാനാകില്ലെന്ന് കണ്ടതോടെയാണ് ഇന്ത്യയ്‌ക്കെതിരെയുള്ള അതിർത്തികടന്നുള്ള ഭീകരവാദം പാക്കിസ്ഥാൻ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദമെന്ന് നിഴൽ യുദ്ധം കൊണ്ട് ഇന്ത്യയെ ഒന്നും ചെയ്യാനാകില്ലെന്നും മോദി പാക്കിസ്ഥാനെ ഓർമിപ്പിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന യോഗത്തിൽ പ്രസംഗിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

Also Read: ഭീകരതയോട് യാതൊരു വിട്ടുവീഴ്ചയുമില്ല: ആണവ ഭീഷണിയ്ക്ക് വഴങ്ങില്ല;നിലപാട് വീണ്ടും വ്യക്തമാക്കി ഇന്ത്യ

ഇന്ത്യയെ ദ്രോഹിക്കാൻ മാത്രമാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. എന്നാൽ നമ്മുടെ ലക്ഷ്യം ദാരിദ്ര്യം ഇല്ലാതാക്കുക, സാമ്പത്തിക വികസനം കൊണ്ടുവരിക, വികസിത രാഷ്ട്രമാക്കുക എന്നിവയാണ്. രാജ്യപുരോഗതിയ്ക്കും ദാരിദ്ര നിർമാജനത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി നമ്മൾവ പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Also Read: പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം; അഞ്ച് ഭീകരർക്കായി അന്വേഷണം ഊർജ്ജിതം

Advertisment

നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി ഇന്ത്യയിൽ നിർമിച്ച ഉത്പന്നങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കണം. ലോക്കോമോട്ടീവുകളും കോച്ചുകളും ഇറക്കുമതി ചെയ്യേണ്ടി വന്ന ഒരു കാലം ഇന്ത്യക്കുണ്ടായിരുന്നു. ഇന്ന് അവ ഇന്ത്യയിൽ നിർമിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര വേദികളിലും പാക്കിസ്ഥാന്റെ അതിർത്തികടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.പതിറ്റാണ്ടുകളായി പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്ന് നേരത്തെ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ വ്യക്തമാക്കിയിരുന്നു. മുംബൈ ഭീകരാക്രമണവും പഹൽഗാമും ഇതിന് തെളിവാണ്. പാക് ഭീകരാക്രമണങ്ങളിൽ 20000 ഇന്ത്യക്കാർക്കാണ് ജീവൻ നഷ്ടമായതെന്നും ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. 

അതിർത്തികടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ സിന്ധു നദീജല കരാറിൽ അടക്കം ചർച്ചയില്ലെന്നാണ് ഇന്ത്യയുടെ ശക്തമായ നിലപാട്. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നാണ് ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More

Operation Sindoor Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: