scorecardresearch

India-Pakistan Updates: പാക്കിസ്ഥാന് രഹസ്യവിവരങ്ങൾ കൈമാറി; സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ അറസ്റ്റിൽ

India-Pakistan Updates: അറസ്റ്റിന് പിന്നാലെ ഇയാളെ സർവ്വീസിൽ നിന്ന് പിരിച്ചിവിട്ടതായി സി.ആർ.പി.എഫ്. അറിയിച്ചു. പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടരനേഷ്വണങ്ങളുടെ ഭാഗമായി എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു

India-Pakistan Updates: അറസ്റ്റിന് പിന്നാലെ ഇയാളെ സർവ്വീസിൽ നിന്ന് പിരിച്ചിവിട്ടതായി സി.ആർ.പി.എഫ്. അറിയിച്ചു. പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടരനേഷ്വണങ്ങളുടെ ഭാഗമായി എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു

author-image
WebDesk
New Update
nia

പാക്കിസ്ഥാന് രഹസ്യവിവരങ്ങൾ കൈമാറി; സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Operation Sindoor Updates: ന്യൂഡൽഹി: പാക്കിസ്ഥാന് രഹസ്യവിവരങ്ങൾ കൈമാറിയ കേസിൽ സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ പിടിയിൽ. പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിനാണ് സി.ആർ.പി.എഫ്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മോത്തി റാം ജാട്ടിനെയാണ് തിങ്കളാഴ്ച ദേശീയ അന്വേഷണ ഏജൻസി എൻ.ഐ.എ പിടികൂടിയത്.

Advertisment

 Also Read: പതിറ്റാണ്ടുകളായി ഭീകരവാദത്തിന്റെ ഇര; ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

അറസ്റ്റിന് പിന്നാലെ ഇയാളെ സർവ്വീസിൽ നിന്ന് പിരിച്ചിവിട്ടതായി സി.ആർ.പി.എഫ്. അറിയിച്ചു. പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടരനേഷ്വണങ്ങളുടെ ഭാഗമായി എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു. 2023 മുതൽ ഇയാൾ പാക്കിസ്ഥാൻ ഉദ്യോഗസ്ഥർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുന്നുണ്ടെന്ന് എൻ.ഐ.എ. വക്താവ് പറഞ്ഞു.ഗൗരവ്വകരമായ കുറ്റമാണ് ഉദ്യോഗസ്ഥൻ ചെയ്തന്നും അതിനാലാണ് പിരിച്ചുവിടുന്നതെന്നും സി.ആർ.പി.എഫ്. വക്താവ് പറഞ്ഞു. 

നേരത്തെ, പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് കേസിൽ ഗുജറാത്തിൽ ആരോഗ്യപ്രവർത്തകൻ അറസ്റ്റിലായിരുന്നു. ഗുജറാത്ത് ആരോഗ്യ വകുപ്പിലെ താത്കാലിക ജീവനക്കാരനായ സഹദേവ് സിങ് ദീപുഭ ഗോഹിലാണ് പാക് അതിർത്തിയിലുള്ള ജില്ലയായ കച്ചിൽ വെച്ച് പിടിയിലായത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ്(എടിഎസ്)-ആണ് ഇയാളെ പിടികൂടിയത്.

Advertisment

Also Read: പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം; അഞ്ച് ഭീകരർക്കായി അന്വേഷണം ഊർജ്ജിതം

സഹദേവ് സിങ് 2023-മുതൽ വിവിധ സാമൂഹിക മാധ്യമങ്ങൾ വഴി അതിർത്തി പ്രദേശങ്ങളിലെ സൈനിക വിന്യാസം, ചെക്ക് പോസ്റ്റുകൾ തുടങ്ങിയവയുടെ തന്ത്രപ്രധാനമായ ചിത്രങ്ങൾ കൈമാറിയെന്ന് എടിഎസ് പറഞ്ഞു. കച്ചിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ദീർഘനാളായി ഇയാൾ നിരീക്ഷണത്തിലായിരുന്നെന്നും എടിഎസ് വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ നിരവധിപേരാണ് പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ അറസ്റ്റിലാകുന്നത്. 

Read More

Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: