/indian-express-malayalam/media/media_files/2025/05/23/aOP07fsYbLCiJDWj7sub.jpg)
കൊങ്കൺ റെയിൽവേ-ഇന്ത്യൻ റെയിൽവേ ലയനം യാഥാർഥ്യമാവുന്നു
Konkan Railway to merge with Indian Railways: മുംബൈ: കൊങ്കൺ റെയിവേയെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങൾ യാഥാർഥ്യമാവുന്നു. മഹാരാഷ്ട്രാ സർക്കാരും സമ്മതം അറിയിച്ചതോടെയാണ് ലയനം വേഗത്തിലാവുന്നത്. ഇതോടെ പാതയിൽ വികസനകുതിപ്പുണ്ടാവുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ രൂപീകരിക്കുന്നത്. പശ്ചിമഘട്ടത്തിൽ മലകൾ തുരന്ന് ഏറെ ശ്രമകരമായ ഒരു പാത നിർമ്മിക്കണം. ഇ ശ്രീധരൻ എന്ന രാജ്യത്തെ ഏറ്റവും മികച്ച എഞ്ചിനീയർ നിർമ്മാണത്തിന് നേതൃത്വം കൊടുത്തതോടെ പദ്ധതി അതിവേഗം പൂർത്തിയായി. മഹാരാഷ്ട്രയിലെ റോഹയ്ക്കും കർണാടകയിലെ മംഗലാപുരത്തിനും ഇടയിലാണ് പാത.
കാലം മുന്നോട്ട് പോയതോടെ ആവശ്യങ്ങൾ കൂടി. കൂടുതൽ ട്രാക്ക്, കൂടുതൽ സർവീസ്, അടിസ്ഥാന സൗകര്യ വികസനം അങ്ങനെ ന്യായമായ ആവശ്യങ്ങൾ. പക്ഷെ പരിമിതികളുടെ പട്ടിക മാത്രമായിരുന്നു കൊങ്കൺ റെയിൽവേയുടെ മറുപടി. വിവിധ സംസ്ഥാനങ്ങൾക്ക് ഓഹരി പങ്കാളിത്തമുണ്ട് കൊങ്കൺ റെയിവേ കോർപ്പറേഷനിൽ.
51 ശതമാനം ഓഹരി ഇന്ത്യൻ റെയിൽവേയ്ക്കാണ്. ആറ് ശതമാനം വീതം കേരളത്തിനും ഗോവയ്ക്കും. കർണാടകയ്ക്ക് 15 ശതമാനവും മഹാരാഷ്ട്രയ്ക്ക് 22 ശതമാനവും ഓഹരി പങ്കാളിത്തം. മഹാരാഷ്ട്ര ഒഴികെ മറ്റെല്ലാവരും ലയനത്തിന് അനുകൂലമാണ്.
ലയനം സാധ്യമായാൽ പാതയിലെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂടും. കൂടുതൽ ട്രെയിനുകൾ ഓടിക്കാം. സാമ്പത്തിക ഞെരുക്കവും മാറും. കൊങ്കൺ റെയിൽവേ എന്ന് പേര് നിലനിർത്തണമെന്നും മൂലധന നിക്ഷേപമായി സംസ്ഥാനം നൽകിയ 360 കോടി തിരികെ നൽകണമെന്നുമാണ് മഹാരാഷ്ട്ര മുന്നോട്ട് വച്ച നിബന്ധന. റെയിൽവേ ബോർഡ് തുടർനടപടികൾ സ്വീകരിക്കും.
Read More
- ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാതയിലുള്ള വിലക്ക് നീട്ടി പാക്കിസ്ഥാൻ
- അടിയന്തര സഹായം വേണ്ട വിമാനത്തിന് പോലും വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ
- പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം; അഞ്ച് ഭീകരർക്കായി അന്വേഷണം ഊർജ്ജിതം
- പാക് ഹൈകമ്മീഷനിലെ ഒരു ഉദ്യോസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി; ഒരാഴ്ചയ്ക്കിടെ പുറത്താക്കുന്ന രണ്ടാമത്തെയാൾ
- പരസ്പരം ഹസ്തദാനം ഇല്ല; ദിവസങ്ങൾക്ക് ശേഷം അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് പുനരാരംഭിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.