scorecardresearch

Mysore Pak Renamed: ഇനി മുതൽ മൈസൂർ പാക്ക് അല്ല, മൈസൂർ ശ്രീ; പലഹാരത്തിലും 'പാക്' വേണ്ടെന്ന് വ്യാപാരികൾ

Mysore Pak Renamed: പരമ്പരാഗത മധുരപലഹാര നാമങ്ങളിൽ 'പാക്' എന്നതിന് പകരം 'ശ്രീ' അല്ലെങ്കിൽ 'ഭാരത്' എന്ന പേര് ഉപയോഗിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു

Mysore Pak Renamed: പരമ്പരാഗത മധുരപലഹാര നാമങ്ങളിൽ 'പാക്' എന്നതിന് പകരം 'ശ്രീ' അല്ലെങ്കിൽ 'ഭാരത്' എന്ന പേര് ഉപയോഗിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു

author-image
WebDesk
New Update
mysorepak

മൈസൂർ പാക്ക് ഇനി മുതൽ മൈസൂർ ശ്രീ

Mysore Pak Renamed Mysore Sree: ജയ്പൂർ: പഹൽഗാം ഭീകരാക്രമണത്തിനും തുടർന്നുള്ള ഇന്ത്യ-പാക് സംഘർഷത്തിനും പിന്നാലെ പലഹാരത്തിൽ പോലും പാക് എന്ന് വാക്ക് വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് രാജസ്ഥാനിലെ വ്യാപാരികൾ.  രാജസ്ഥാനിലെ ജയ്പൂരിലെ കടകൾ പ്രശസ്തമായ 'മൈസൂർ പാക്ക്' ഉൾപ്പെടെ വിവിധ മധുരപലഹാരങ്ങളുടെ പേര് മാറ്റി. എല്ലാ മധുരപലഹാരങ്ങളുടെയും പേരുകളിൽ നിന്ന് 'പാക്ക്' എന്ന വാക്ക് നീക്കം ചെയ്ത് 'ശ്രീ' എന്ന് ചേർത്തതായി വ്യാപാരികൾ പറഞ്ഞു.

Advertisment

മൈസൂർ പാക്ക് എന്നതിന് പകരം മൈസൂർ ശ്രീയെന്നാണ് വ്യാപാരികൾ പേരുമാറ്റിയത്. മോത്തി പാക്കിനെ മോത്തി ശ്രീ എന്നും ഗോണ്ട് പാക്കിനെ ഗോണ്ട് ശ്രീ എന്നുമാണ് വ്യാപാരികൾ പുനർനാമകരണം ചെയ്തത്. മധുരപലഹാരത്തിന്റെ പേരിൽ ശ്രീ എന്ന് ഇന്ത്യൻ പദം കേൾക്കുന്നത് സമാധാനവും സംതൃപ്തിയും നൽകുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. 

ജയ്പൂരിന് പിന്നാലെ രാജസ്ഥാനിലെ മറ്റ് ഭാഗങ്ങളിലും പലഹാരങ്ങളിലെ പാക്ക് എന്ന് പദം എടുത്തുകളയുന്നുണ്ട്. രാജസ്ഥാൻ സംസ്ഥാനം മുഴുവൻ പലഹാരങ്ങളുടെ പേര് മാറ്റുന്നതിനെക്കുറിച്ചും പരമ്പരാഗത മധുരപലഹാര നാമങ്ങളിൽ 'പാക്' എന്നതിന് പകരം 'ശ്രീ' അല്ലെങ്കിൽ 'ഭാരത്' എന്ന പേര് ഉപയോഗിക്കുന്നതിനെക്കുറിച്ചും  ചർച്ചകൾ നടക്കുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു. 

മൈസൂർ പാക്ക് പോലുള്ള മധുരപലഹാരങ്ങളിൽ, 'പാക്' എന്ന വാക്ക് പാചക സമയത്ത് ഉപയോഗിക്കുന്ന പഞ്ചസാര സിറപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. കന്നഡയിൽ പഞ്ചസാര സിറപ്പിന് പാക്ക് എന്നാണ് പറയുന്നത്. ഇതിൽ നിന്നാണ് മൈസൂർ പാക്കെന്ന് പേര് വന്നത്. 

Read More

Advertisment
Mysore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: