/indian-express-malayalam/media/media_files/2025/05/19/Dgmh1uo4neTB4VjEYfVP.png)
സുപ്രീം കോടതി
ന്യൂഡൽഹി: മത്സര പരീക്ഷകളുടെ പരിശീലന കേന്ദ്രങ്ങളുടെ ഹബ്ബായ കോട്ടയിൽ വിദ്യാർഥികൾ ജീവനൊടുക്കുന്ന സംഭവത്തിൽ രാജസ്ഥാൻ സർക്കാരിനെതിരെ സുപ്രീംകോടതി. വിദ്യാർഥികളുടെ ആത്മഹത്യ ഗുരുതരമായ സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ചത്.
ഖരഗ്പൂർ ഐഐടിയിൽ പഠിക്കുന്ന 22 വയസ്സുള്ള വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.മേയ് നാലിനാണ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനൊപ്പമായിരുന്നു നീറ്റ് പരീക്ഷയ്ക്ക് മണിക്കൂറുകൾ മുമ്പ് കോട്ടയിൽ മറ്റൊരു വിദ്യാർഥി ജീവനൊടുക്കിയ സംഭവം കോടതി പരാമർശിച്ചത്.
കഴിഞ്ഞ വർഷം കോട്ടയിൽ 14 വിദ്യാർഥി ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി എന്തുകൊണ്ടാണ് കോട്ടയിൽ മാത്രം വിദ്യാർഥികൾ ജീവനൊടുക്കുന്ന നിലയുണ്ടാകുന്നത് എന്നും ചോദിച്ചു. സർക്കാർ എന്ന നിലയിൽ നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. ഖരഗ്പൂർ ഐഐടി വിദ്യാർഥിയുടെ മരണത്തിൽ കേസെടുക്കാൻ വൈകിയ പോലീസ് നടപടിയെ ജസ്റ്റിസ് ബി.പർദിവാല, ജസ്റ്റിസ് ആർ.മാധവൻ എന്നിവരുടെ ബെഞ്ച് രൂക്ഷമായി വിമർശിച്ചു.
വിദ്യാർത്ഥികളുടെ ആത്മഹത്യ ഗൗരവകരമായ കാണുന്നില്ലേയെന്ന് ചോദിച്ച കോടതി വിഷയം നിസാരമായി കാണരുതെന്നും സർക്കാരിനോട് പറഞ്ഞു. ഉത്തരവുകൾ ലംഘിക്കുന്ന നിലയിൽ പ്രവർത്തിക്കുന്നത് കോടതിയലക്ഷ്യമാണെന്ന് മുന്നറിയിപ്പ് നൽകിയ സുപ്രീംകോടതി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വീഴ്ചയാണ് എന്നും ചൂണ്ടിക്കാട്ടി. വിഷയത്തിൽ സംഭവിച്ചതെന്തെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജൂലൈ 14 ന് ഹാജരായി ബോധിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
Read More
- ജാമ്യത്തിന് കൈക്കൂലി; ജഡ്ജിയ്ക്കും കോടതി ക്ലർക്കിനെതിരെയും അന്വേഷണം
- കൊങ്കൺ റെയിൽവേ-ഇന്ത്യൻ റെയിൽവേ ലയനം യാഥാർഥ്യമാവുന്നു
- ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാതയിലുള്ള വിലക്ക് നീട്ടി പാക്കിസ്ഥാൻ
- അടിയന്തര സഹായം വേണ്ട വിമാനത്തിന് പോലും വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ
- പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം; അഞ്ച് ഭീകരർക്കായി അന്വേഷണം ഊർജ്ജിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.