/indian-express-malayalam/media/media_files/2025/05/24/k6YmWHhwtzRSneIPVfLa.jpg)
ഡൽഹി റൗസ് അവന്യു കോടതിയിലെ ഒരു ജഡ്ജിക്കെതിരെയാണ് അന്വേഷണം
ന്യൂഡൽഹി: ജാമ്യത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതിയിൽ ജഡ്ജിക്കും ക്ലർക്കിനുമെതിരെ അന്വേഷണം. ഡൽഹി റൗസ് അവന്യു കോടതിയിലെ ഒരു ജഡ്ജിക്കും ക്ലർക്കിനുമെതിരെയാണ് ഡൽഹി പോലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചിന്റെ അന്വേഷണം.
നേരത്തെ, ഇതുസംബന്ധിച്ചുള്ള അന്വേഷണത്തിന് അനുമതി തേടി ഡൽഹി നിയമസഭാ കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരോപണവിധേയർക്കെതിരെ മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് ഹൈക്കോടതി, അന്വേഷണം തുടരാൻ അനുമതി നൽകുകയായിരുന്നു.
Also Read: ഭീകരതയോട് യാതൊരു വിട്ടുവീഴ്ചയുമില്ല: ആണവ ഭീഷണിയ്ക്ക് വഴങ്ങില്ല;നിലപാട് വീണ്ടും വ്യക്തമാക്കി ഇന്ത്യ
2021 ൽ വ്യാജ സ്ഥാപനങ്ങൾക്ക് ജിഎസ്ടി റീഫണ്ട് അനുവദിച്ചതിന് ജിഎസ്ടി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിനായി 85 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടന്നാണ് ഒരുപരാതി. കേസിലെ മറ്റ് പ്രതികളുടെ ബന്ധുക്കളിൽ നിന്ന് ജാമ്യത്തിനായി ഒരുകോടി രൂപ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ഹൈക്കോടതി ഡൽഹി പോലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചിന് നൽകിയ നിർദേശം. കേസിന്റെ പുരോഗതി കൃത്യമായി കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ആരോപണ വിധേയനായ ജഡ്ജി വിസമ്മതിച്ചു.
Read More
- കൊങ്കൺ റെയിൽവേ-ഇന്ത്യൻ റെയിൽവേ ലയനം യാഥാർഥ്യമാവുന്നു
- ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാതയിലുള്ള വിലക്ക് നീട്ടി പാക്കിസ്ഥാൻ
- അടിയന്തര സഹായം വേണ്ട വിമാനത്തിന് പോലും വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ
- പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം; അഞ്ച് ഭീകരർക്കായി അന്വേഷണം ഊർജ്ജിതം
- പാക് ഹൈകമ്മീഷനിലെ ഒരു ഉദ്യോസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി; ഒരാഴ്ചയ്ക്കിടെ പുറത്താക്കുന്ന രണ്ടാമത്തെയാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.