/indian-express-malayalam/media/media_files/2025/05/27/rl48jCWFNjGnivT767e9.jpg)
ഇന്നലെ വൈകിട്ട് ആളൊഴിഞ്ഞ സ്ഥലത്താണ് പാർക്ക് ചെയ്ത കാർ കണ്ടെത്തിയത്
പഞ്ച്കുല (ഹരിയാന): ഒരു കുടുംബത്തിലെ 7 പേരെ പാർക്ക് ചെയ്ത കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ പഞ്ച്കുലയിൽ ഇന്നലെ വൈകിട്ട് ആളൊഴിഞ്ഞ സ്ഥലത്താണ് പാർക്ക് ചെയ്ത കാർ കണ്ടെത്തിയത്. കാർ പരിശോധിച്ചപ്പോഴാണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ബിസിനസുകാരനായ ദേശ്‌രാജ് മിത്തലും ഭാര്യയും, മകൻ പ്രവീൺ മിത്തലും ഭാര്യയും, പ്രവീണിന്റെ രണ്ട് പെൺമക്കളും ഒരു മകനുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി പഞ്ച്കുല പൊലീസ് പറഞ്ഞു. വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Also Read:പ്രണയം വെളിപ്പെടുത്തി; തേജ് പ്രതാപിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി
ഇന്നലെ രാത്രിയോടെയാണ് സംശയകരമായ സാഹചര്യത്തിൽ കാർ കണ്ടതായി പൊലീസിന് കോൾ ലഭിക്കുന്നത്. സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കാറിൽ 7 പേരെ കണ്ടെത്തിയത്. ഉടൻ തന്നെ എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. മിത്തലിന്റെ കുടുംബം കടക്കെണിയിലായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
Also Read:പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; ഗുജറാത്തിൽ ആരോഗ്യപ്രവർത്തകൻ അറസ്റ്റിൽ
VIDEO | Panchkula, Haryana: Seven members of a family from Dehradun found dead inside a car. Police investigating the case.
— Press Trust of india (@PTI_News) May 27, 2025
DSP Panchkula Himadri Kaushik says, "Our forensic team has reached the spot. We are analysing... scanning the car thoroughly to know the reasons behind the… pic.twitter.com/IetVgT6ojz
ഉത്തരാഖണ്ഡ് സ്വദേശികളായ കുടുംബത്തിന് ടൂർ ആൻഡ് ട്രാവൽസ് ബിസിനസ് ഉണ്ടായിരുന്നു, ബിസിനസ് തകർന്നതോടെ കുടുംബം കടക്കെണിയിലായി. ഇതാവാം ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.