/indian-express-malayalam/media/media_files/2025/05/24/KHd1RBNgFuZqNoxk7eqj.jpg)
സഹദേവ് സിങ് ദീപുഭ ഗോഹി (മധ്യത്തിൽ) എടിഎസ് ഉദ്യോഗസ്ഥർക്കൊപ്പം
Operation Sindoor Updates: ഗാന്ധിനഗർ: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് കേസിൽ ഗുജറാത്തിൽ ആരോഗ്യപ്രവർത്തകൻ അറസ്റ്റിൽ. ഗുജറാത്ത് ആരോഗ്യ വകുപ്പിലെ താത്കാലിക ജീവനക്കാരനായ സഹദേവ് സിങ് ദീപുഭ ഗോഹിലാണ് പാക് അതിർത്തിയിലുള്ള ജില്ലയായ കച്ചിൽ വെച്ച് പിടിയിലാകുന്നത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ്(എടിഎസ്)-ആണ് ഇയാളെ പിടികൂടിയത്.
സഹദേവ് സിങ് 2023-മുതൽ വിവിധ സാമൂഹിക മാധ്യമങ്ങൾ വഴി അതിർത്തി പ്രദേശങ്ങളിലെ സൈനിക വിന്യാസം, ചെക്ക് പോസ്റ്റുകൾ തുടങ്ങിയവയുടെ തന്ത്രപ്രധാനമായ ചിത്രങ്ങൾ കൈമാറിയെന്ന് എടിഎസ് പറഞ്ഞു. കച്ചിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ദീർഘനാളായി ഇയാൾ നിരീക്ഷണത്തിലായിരുന്നെന്നും എടിഎസ് വ്യക്തമാക്കി. കഴിഞ്ഞ എട്ടുമാസത്തിനിടെ പാക് ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ മൂന്നാമത്തെ അറസ്റ്റാണിത്.
Read Also: പതിറ്റാണ്ടുകളായി ഭീകരവാദത്തിന്റെ ഇര; ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
അതേസമയം, പാക്കിസ്ഥാനെതിരെ ഐക്യരാഷ്ട്ര സഭയിൽ ആഞ്ഞടിച്ച് ഇന്ത്യ. പതിറ്റാണ്ടുകളായി പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. മുംബൈ ഭീകരാക്രമണവും പഹൽഗാമും ഇതിന് തെളിവാണ്. പാക് ഭീകരാക്രമണങ്ങളിൽ 20000 ഇന്ത്യക്കാർക്കാണ് ജീവൻ നഷ്ടമായതെന്നും ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി ഹരീഷ് വ്യക്തമാക്കി.
സിന്ധു നദീജല കരാർ ഉന്നയിച്ച് ഐക്യരാഷ്ട്രസഭയിൽ പരാമർശം നടത്തിയ പാക് പ്രതിനിധിക്കാണ് ഇന്ത്യയുടെ മറുപടി. സിന്ധു നദീജല കരാറിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്ന് ഇന്ത്യൻ പ്രതിനിധി ഐക്യ രാഷ്ട്രസഭയെ അറിയിച്ചു.
നേരത്തെ, ഭീകരവാദത്തോട് ഒരുകാലത്തും ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ലെന്നും ആണവ ഭീഷണിയ്ക്ക വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞിരുന്നു. ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫൂളുമായുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read More
- ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാതയിലുള്ള വിലക്ക് നീട്ടി പാക്കിസ്ഥാൻ
- പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം; അഞ്ച് ഭീകരർക്കായി അന്വേഷണം ഊർജ്ജിതം
- പാക് ഹൈകമ്മീഷനിലെ ഒരു ഉദ്യോസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി; ഒരാഴ്ചയ്ക്കിടെ പുറത്താക്കുന്ന രണ്ടാമത്തെയാൾ
- ഓപ്പറേഷൻ സിന്ദുറിന് പിന്നാലെ സുവർണ്ണ ക്ഷേത്രം ആക്രമിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചു; സ്ഥിരീകരിച്ച് സൈന്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.