/indian-express-malayalam/media/media_files/2025/05/30/eBDkyl5cLE0Ap1voN77x.jpg)
അമിത് ഷാ
Amith Shah Warns Pakistan: ന്യൂഡൽഹി: പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം ഒരു രീതിയിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും അംഗീകരിക്കില്ലെന്നും ഇനിയൊരു യുദ്ധം ചെയ്യാൻ പോലും പറ്റാത്ത സ്ഥിതിയിൽ പാക്കിസ്ഥാൻ ആയെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിൽ മസ്ജിദുകളും ഗുരുദ്വാരയടക്കം മതസ്ഥാപനങ്ങൾക്ക് നേരെ പോലും പാക്കിസ്ഥാൻ ഷെൽ ആക്രമണം നടത്തി. സാധാരണക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി. അതിർത്തിമേഖലയിൽ കൂടുതൽ ബങ്കറുകൾ നിർമ്മിക്കുമെന്നും അമിത് ഷാ പൂഞ്ച് സന്ദർശനത്തിന് ശേഷം വ്യക്തമാക്കി.
Also Read: ഭീകരതയ്ക്ക് കൃത്യമായ മറുപടി നൽകുകയെന്നതാണ് ഇന്ത്യയുടെ തത്വം: നരേന്ദ്ര മോദി
വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ലെന്നും അമിത് ഷാ പൂഞ്ച് സന്ദർശന വേളയിൽ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി. പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും അമിത് ഷാ സന്ദർശിച്ചു. ജമ്മു കശ്മീരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് ന്യൂഡൽഹിയിൽ എത്തിയ അമിത് ഷാ ഇവിടുത്തെ സുരക്ഷ അവലോകനം ചെയ്യാൻ ഉന്നതതല യോഗവും ചേർന്നു.
അതേസമയം, ഏതുതരത്തിലുള്ള ഭീകരാക്രമണത്തിനും കൃത്യമായ മറുപടി നൽകുകയെന്നതാണ് ഇന്ത്യയുടെ തത്വമെന്നും അതിന്റെ സമയവും തീയതിയും ഇന്ത്യൻ സൈന്യം തീരുമാനിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആണവായുധങ്ങൾ കാട്ടി ഇന്ത്യയെ ഭീഷണിപ്പെടുത്താൻ നോക്കേണ്ടന്നും മോദി പാക്കിസ്ഥാനെ വീണ്ടും ഓർമിപ്പിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.
Also Read: മാധ്യമപ്രവർത്തകരായി ചമഞ്ഞ് പാക്കിസ്ഥാൻ ഉദ്യോഗസ്ഥർ, സിആർപിഎഫ് എഎസ്‌ഐയിൽ നിർണായക വിവരങ്ങൾ ചോർത്തി
ഓപ്പറേഷൻ സിന്ദൂർ ഇനിയും അവസാനിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ പാക് പട്ടാളത്തിന് ഇന്ത്യൻ സൈന്യത്തിന്റെ കാലുപിടിക്കേണ്ട അവസ്ഥ വന്നു. ഓപ്പറേഷൻ സിന്ദൂരിലൂടെ തദ്ദേശീയമായി നമ്മൾ വികസിപ്പിച്ച ആയുധങ്ങളുടെ ശക്തി ലോകം കണ്ടു. ഓപ്പറേഷൻ സിന്ദൂരിന്റെ രൂപത്തിൽ ലോകം മുഴുവൻ ഇന്ത്യയുടെ ദേഷ്യവും വേദനയും കണ്ടു- നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യൻ സൈന്യത്തെ പ്രസംഗത്തിൽ നരേന്ദ്ര മോദി അഭിനന്ദിച്ചു. നമ്മുടെ സേനയുടെ വീര്യവും ധൈര്യവുമാണ് പാക്കിസ്ഥാനെ വെടിനിർത്തലിനായി യാചിക്കാൻ നിർബന്ധിതരാക്കിയത്. നമ്മുടെ ധീരരായ സൈനികരെ അഭിവാദ്യം ചെയ്യുന്നു- മോദി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.