/indian-express-malayalam/media/media_files/gjN4aLQu4eD2bZf4Pmmw.jpg)
തിരുവന്തപുരം: കേന്ദ്ര ബജറ്റ് രാജ്യത്തിന് അങ്ങേയറ്റം നിരാശപ്പെടുത്തുന്നതും സംസ്ഥാന വിരുദ്ധവുമാണെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ ഒരാവശ്യവും അംഗീകരിച്ചില്ല. മോദി സർക്കാരിന്റെ ആയുസിനും ഭാവിക്കും വേണ്ടിയുള്ള ബജറ്റാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി. സ്വന്തം മുന്നണിയുടെ താൽപര്യങ്ങൾക്ക് മാത്രമുള്ള ബജറ്റ്. ചില സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രം പാക്കേജുകൾ. ഭക്ഷ്യ സബ്‌സിഡി ഇത്തവണ 205250 കോടി വെട്ടി കുറച്ചു. ദാര്യദ്ര്യ നിർമാർജ്ജനത്തിന് ബഡ്ജറ്റിൽ ഒന്നുമില്ല. കേരളത്തിന് വെട്ടികുറച്ചത് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അതും നൽകിയില്ല. വിഴിഞ്ഞം പോർട്ടിന് ഒരു രൂപ പോലുമില്ല. എത്ര വർഷമായി കേരളത്തിന് എയിംസ് ആവശ്യപെടുന്നു. അതിനെക്കുറിച്ച് ഒരു പരാമർശം പോലുമില്ലെന്നും ധനകാര്യമന്ത്രി കുറ്റപ്പെടുത്തി.
അതേ സമയം, മന്ത്രി കെ.എൻ ബാലഗോപാലിന്റെ വിമർശനങ്ങൾ അടിസ്ഥാനം ഇല്ലാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേരത്തെ തയ്യാറാക്കിയതാണ് ബാലഗോപാലിന്റെ വിമർശനങ്ങളെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേരളത്തെ മാത്രമല്ല ഒരു സംസ്ഥാനത്തേയും അവഗണിച്ചിട്ടില്ല. ധനകാര്യ മന്ത്രിയുടെ വിമർശനങ്ങൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളത്. കേരളത്തിന് ഒരു അവഗണനയും ഉണ്ടാകില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
അധികാരം നിലനിർത്താനുള്ള ഉപകരണമായി കേന്ദ്ര സർക്കാർ ബജറ്റിനെ മാറ്റിയെന്ന് രമേശ് ചെന്നിത്തല. ബജറ്റിൽ കർഷക പ്രശ്‌നം പരിഹരിക്കാൻ ഒന്നും ഇല്ല. രാജ്യത്തിന്റെ വികസനത്തിന് ഉതങ്ങുന്ന ഒന്നുമില്ലാത്ത ദീർഘവീഷണമില്ലാത്ത ബജറ്റാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തിന്റെ ഒരു മേഖലയും നരേന്ദ്രമോദി സർക്കാരിന്റെ കൈകളിൽ സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന ബജറ്റാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
Read More
- കേന്ദ്ര ബജറ്റ്; കാർഷിക മേഖലയ്ക്ക് 1.52 കോടി
- ചോദിച്ചതൊന്നും കിട്ടിയില്ല;കേരളത്തിന് നിരാശ മാത്രം
- പുതിയ സ്കീമിലുള്ളവർക്ക് ആദായ നികുതി ഇളവ്, പ്രതിവർഷം 17,500 രൂപ ലാഭിക്കാം
- നിർമല സീതാരാമൻ കോൺഗ്രസ് പ്രകടനപത്രിക വായിച്ചതിൽ സന്തോഷമെന്ന് പി.ചിദംബരം
- ബജറ്റിൽ ബീഹാറിന് വാരിക്കോരി
- കേന്ദ്ര ബജറ്റ്; വില കുറയുന്നവയും കൂടുന്നവയും
- ബജറ്റിൽ ആശ്വാസം;സ്വർണ്ണ വിലകുറയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.