scorecardresearch

കൊലക്കേസ് പ്രതിയായ നടന്റെ ഫൊട്ടോ ക്ഷേത്ര ശ്രീകോവിലിൽ; പൂജാരിക്ക് സസ്പെൻഷൻ

കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന കന്നട നടൻ ദർശൻ തുഗുദീപയുടെ ഫൊട്ടോയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചത്

കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന കന്നട നടൻ ദർശൻ തുഗുദീപയുടെ ഫൊട്ടോയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചത്

author-image
WebDesk
New Update
Darshan, Actor Darshan photograph inside temple

ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന നടൻ ദർശന്റെ ചിത്രം

ബെംഗളൂരു: കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന കന്നഡ സിനിമ നടൻ ദർശൻ തുഗുദീപയുടെ ഫൊട്ടോ, പൂജ നടത്താൻ ക്ഷേത്ര ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ച പൂജാരിയെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ പൂജാരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Advertisment

ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് വകുപ്പാണ് ചൊവ്വാഴ്ച പൂജാരിക്കെതിരെ നടപടിയെടുത്തത്. ബല്ലാരി ജില്ലയിലെ ദൊഡ്ഡ ബസവേശ്വര ക്ഷേത്രത്തിനുള്ളിൽ നടന്ന പൂജയുടെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതിന് പിന്നാലെയാണ് പുരോഹിതനെരിരെ നടപടിയെടുത്തിരിക്കുന്നത്.

വീഡിയോ പ്രചരിച്ചതോടെ പ്രദേശവാസികളും ഭക്തരും പൂജാരിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മല്ലികാർജുൻ സ്വാമി എന്ന പൂജാരിക്കെതിരെയാണ് നടപടി. ഇയാളെ പിരിച്ചുവിടണമെന്നും ഭക്തർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആചാര ലംഘനത്തിന് പുറമേ, പൊതുജന വികാരവും ഇയാൾ വൃണപ്പെടുത്തിയെന്ന് ഭക്തർ മാധ്യമങ്ങളോട് പറഞ്ഞു. "ക്ഷേത്രം ഒരു പുണ്യസ്ഥലമാണ്. ദൊഡ്ഡ ബസ്വേശ്വര ക്ഷേത്രത്തിന് അതിൻ്റേതായ ചരിത്രവും ആചാരാനുഷ്ഠാനങ്ങളുമുണ്ട്. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്ര ദർശനത്തിനായി എത്തുന്നത്. ദർശൻ ഒരു കൊലക്കേസ് പ്രതിയാണ്. പൂജാരിക്ക് എങ്ങനെ ദൈവങ്ങൾക്കൊപ്പം അയാളുടെ ഫൊട്ടോവച്ച് പ്രാർത്ഥന നടത്താനാകും. ഞങ്ങൾ അത് സഹിക്കില്ല," ഭക്തർ പറഞ്ഞു.

Advertisment
(Instagram/Pavithra Gowda)
ദർശൻ തൂഗുദീപ, പവിത്ര ഗൗഡ

ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, ദർശൻ തൂഗുദീപയെയും സുഹൃത്ത് പവിത്ര ഗൗഡയെയും ജൂൺ 11നാണ് പൊലീസ് അറസ്റ്റു ചെയ്യുന്നത്. ജൂൺ എട്ടിനാണ് രേണുകസ്വാമി മരണപ്പെടുന്നത്. ഇയാൾ പവിത്ര ഗൗഡയ്ക്ക്, ഇൻസ്റ്റാഗ്രാമിൽ അസ്ലീല സന്ദേശങ്ങളും ഫൊട്ടോകളും അയച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. കേസിൽ ഇതുവരെ അറസ്റ്റിലായ 17 പേരും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.

Read More

Actor Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: