scorecardresearch

വയനാട്ടിലെ ദുരന്തമേഖലയിൽ ആറുമാസത്തേക്ക് സൗജന്യ വൈദ്യുതി

പ്രദേശത്തെ ഉപഭോക്താക്കൾക്ക് നിലവിൽ വൈദ്യുതി ചാർജ് കുടിശ്ശിക ഉണ്ടെങ്കിൽ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്. 1139ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രദേശത്തെ ഉപഭോക്താക്കൾക്ക് നിലവിൽ വൈദ്യുതി ചാർജ് കുടിശ്ശിക ഉണ്ടെങ്കിൽ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്. 1139ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.

author-image
WebDesk
New Update
K Krishnan kutty |  Wayanad Landslide

വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇത് സംബന്ധിച്ചുള്ള നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിയത

തിരുവനന്തപുരം: വയനാട്ടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് കെഎസ്ഇബി.വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇത് സംബന്ധിച്ചുള്ള നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിയത്. കെഎസ്ഇബിയുടെ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന ചൂരൽമല എക്‌സ്‌ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല,  അട്ടമല പമ്പ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്കാണ് ആറുമാസത്തേക്ക് സൗജന്യ വൈദ്യുതി വിരതണം ചെയ്യുന്നത്. 
പ്രദേശത്തെ ഉപഭോക്താക്കൾക്ക് നിലവിൽ വൈദ്യുതി ചാർജ് കുടിശ്ശിക ഉണ്ടെങ്കിൽ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.പ്രദേശത്തെ 385 ഓളം വീടുകൾ പൂർണ്ണമായും തകർന്നു പോയിട്ടുള്ളതായി നേരത്തെ കെഎസ്ഇബി കണ്ടെത്തിയിരുന്നു.
അതേസമയം, ഉരുൾപൊട്ടലിന് ശേഷം റെക്കോർഡ് വേഗത്തിലാണ് പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി പുസസ്ഥാപിച്ചത്. തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനർനിർമ്മിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാൻസ്‌ഫോർമറുകളിലേക്ക് വൈദ്യുതിയെത്തിച്ചത്. ഇതിന്റെ ഫലമായി ഉരുൾപൊട്ടലുണ്ടായതിന്റെ പിറ്റേദിവസം തന്നെ നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തിക്കാനായിട്ടുണ്ട്.ചൂരൽമലയിൽ നിന്ന് താത്കാലിക പാലത്തിലൂടെ ശ്രമകരമായി ജീവനക്കാരെയും ഉപകരണങ്ങളെയും അട്ടമലയിൽ എത്തിച്ചായിരുന്നു പുനസ്ഥാപന പ്രവർത്തനം.

Read More

Advertisment

Wayanad Landslide Kseb

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: