scorecardresearch

കുടിയേറ്റ വിരുദ്ധ കലാപം; യുകെയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ഹൈക്കമ്മീഷൻ

പ്രാദേശിക സുരക്ഷാ ഏജൻസികളിൽ നിന്നുള്ള വാർത്തകളും ഉപദേശങ്ങളും പാലിക്കണമെന്നും, പ്രതിഷേധം നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടു

പ്രാദേശിക സുരക്ഷാ ഏജൻസികളിൽ നിന്നുള്ള വാർത്തകളും ഉപദേശങ്ങളും പാലിക്കണമെന്നും, പ്രതിഷേധം നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടു

author-image
WebDesk
New Update
Protest, England, uk

ചിത്രം: എക്സ്

ഡൽഹി: യുകെയില്‍ പലയിടങ്ങളിലായി പടർന്നു പിടിക്കുന്ന കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷമായതോടെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ഹൈക്കമ്മീഷൻ. പ്രാദേശിക സുരക്ഷാ ഏജൻസികളിൽ നിന്നുള്ള വാർത്തകളും ഉപദേശങ്ങളും പാലിക്കാനും പ്രതിഷേധം നടക്കുന്ന പ്രദേശങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കാനും ഹൈക്കമ്മീഷൻ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു.

Advertisment

"യുകെയുടെ ചില ഭാഗങ്ങളിൽ അടുത്തിടെയുണ്ടായ പ്രശ്നങ്ങളെ കുറിച്ച് ഇന്ത്യൻ യാത്രക്കാർ ബോധവാന്മാരായിരിക്കും. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യയിൽ നിന്നുള്ള സന്ദർശകർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു," ഹൈക്കമ്മീഷൻ പറഞ്ഞു.

കഴിഞ്ഞ ആഴ്ച, യുകെയിലെ വിവിധ നഗരങ്ങളിൽ തീവ്ര വലതുപക്ഷ പ്രവർത്തകരും വംശീയ വിരുദ്ധ ഗ്രൂപ്പുകളും ഏറ്റുമുട്ടിയിരുന്നു. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ഡാൻസ് ക്ലാസിൽ മൂന്നു പെണ്‍കുട്ടികൾ കുത്തേറ്റു മരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങളെ തുടർന്നാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായത്.

Advertisment

പൊലീസുകാര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കലാപത്തിൽ ഇതുവരെ 375-ലധികം പേരെ കസ്റ്റഡിയിലെടുത്തതായും, കൂടുതൽ പേരെ ഉടൻ അറസ്റ്റുചെയ്യുമെന്നും ദേശീയ പൊലീസ് കൗൺസിൽ അറിയിച്ചു.

Read More

Uk India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: