scorecardresearch

Operation Sindoor: കൊല്ലപ്പെട്ടവരിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ബന്ധുക്കളടക്കം അഞ്ചു ഭീകരർ

ഓപ്പറേഷൻ സിന്ദുറിൽ കൊടും ഭീകരരായ മുദസ്സർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസഫ് അസ്ഹർ, ഖാലിദ്, മുഹമ്മദ് ഹസ്സൻ ഖാൻ എന്നിവർ കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു

ഓപ്പറേഷൻ സിന്ദുറിൽ കൊടും ഭീകരരായ മുദസ്സർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസഫ് അസ്ഹർ, ഖാലിദ്, മുഹമ്മദ് ഹസ്സൻ ഖാൻ എന്നിവർ കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു

author-image
WebDesk
New Update
Operation Sindoor, 1

മേയ് 7ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സായുധ സേന ആക്രമിച്ച ഭീകര കേന്ദ്രങ്ങൾ

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദുറിൽ (മേയ് 7) ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം അഞ്ചു ഭീകരർ കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മസൂദ് അസ്ഹറിന്റെ ബന്ധുക്കളായ ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസഫ് അസ്ഹർ എന്നിവരാണ് കൊല്ലപ്പെട്ടത്.

Advertisment

കൊടും ഭീകരരായ മുദസ്സർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസഫ് അസ്ഹർ, ഖാലിദ്, മുഹമ്മദ് ഹസ്സൻ ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മുദസ്സർ ഖാദിയാൻ ഖാസ് എന്ന അബു ജുൻഡൽ
ലഷ്കർ-ഇ-തൊയ്ബയുടെ പ്രധാന നേതാക്കളിലൊരാളാണ് മുദസ്സർ ഖാദിയാൻ ഖാസ്. മുരിദ്കെയിലെ മർകസ് തയ്ബയുടെ ചുമതലക്കാരനായിരുന്നു.

ഹാഫിസ് മുഹമ്മദ് ജമീൽ
ജെയ്‌ഷെ മുഹമ്മദ് നേതാവായ ഹാഫിസ്, ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ബന്ധുവാണ്. ബഹാവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലായുടെ ചുമതല വഹിച്ചിരുന്ന ഹാഫിസ് ജെയ്‌ഷെ മുഹമ്മദിനുവേണ്ടിയുള്ള ധനസമാഹരണത്തിൽ പങ്കാളിയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

Advertisment

മുഹമ്മദ് യൂസഫ് അസ്ഹർ, അഥവാ ഉസ്താദ് ജി, അഥവാ മുഹമ്മദ് സലിം, അഥവാ ഘോസി സാഹബ്
ജെയ്‌ഷെ മുഹമ്മദ് നേതാവായ മുഹമ്മദ് യൂസഫും മസൂദ് അസറിന്റെ ബന്ധുവാണ്. ഭീകര സംഘടനയ്ക്കായി ആയുധ പരിശീലനം നടത്തിയിരുന്ന ഇയാൾ, ഐസി-814 വിമാന റാഞ്ചൽ കേസിലെ പ്രതിയാണ്. ജമ്മു - കാശ്മീരിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ടുണ്ട്.

ഖാലിദ് എന്ന അബു ആകാശ
ലഷ്കർ-ഇ-തൊയ്ബയുടെ പ്രധാന നേതാക്കളിലൊരാളായ ഇയാൾ ജമ്മു - കാശ്മീരിലുണ്ടായ നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളിയായിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് ആയുധക്കടത്തിൽ ഏർപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്.

മുഹമ്മദ് ഹസ്സൻ ഖാൻ
ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളിലൊരാളാണ് മുഹമ്മദ് ഹസ്സൻ ഖാൻ. പാക് അധീന കശ്മീരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡറായ മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകനാണെന്ന് വൃത്തങ്ങൾ പറയുന്നു. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിലും ഇയാൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.

ലഷ്‌കർ-ഇ-തൊയ്ബയുടെയും ജെയ്‌ഷെ-ഇ-മുഹമ്മദിന്റെയും ആസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഇന്ത്യ ആക്രമണം നടത്തിയത്. പഹൽഗാമിൽ വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തിരിച്ചടിആയാണ് മേയ് 7ന് ആക്രമണം നടത്തിയത്. ഇന്ത്യ ആക്രമിച്ച ഒമ്പത് ലക്ഷ്യങ്ങളിൽ അഞ്ചെണ്ണം പാക് അധീന കശ്മീരിലും നാലെണ്ണം പാക്കിസ്ഥാനിലുമായിരുന്നെന്ന് വൃത്തങ്ങൾ അറിയിച്ചു.

Read More

Indian Army Indian Air Force

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: