scorecardresearch

താടി വടിക്കാൻ ആവശ്യം; കർണാടകയിലെ നഴ്സിങ് കോളേജിനെതിരെ പരാതിയുമായി കശ്മീരി വിദ്യാർത്ഥികൾ

നഴ്‌സിങ് മേഖലയിൽ വൃത്തിയും പ്രൊഫഷണൽ രൂപവും അത്യാവശ്യമാണെന്നും, താടി ട്രിം ചെയ്യാനാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതെന്നും കോളേജ് വ്യക്തമാക്കി

നഴ്‌സിങ് മേഖലയിൽ വൃത്തിയും പ്രൊഫഷണൽ രൂപവും അത്യാവശ്യമാണെന്നും, താടി ട്രിം ചെയ്യാനാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതെന്നും കോളേജ് വ്യക്തമാക്കി

author-image
WebDesk
New Update
 Government Nursing College, Holenarasipura, Hassan

ചിത്രം: ഫേസ്ബുക്ക്

ബെംഗളൂരു: താടി വടിക്കാൻ ആവശ്യപ്പെട്ട കർണാടകയിലെ നഴ്സിങ് കോളേജിനെതിരെ, വിദ്യാർത്ഥി സംഘടനയെ സമീപിച്ച് ജമ്മു- കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾ. പ്രധാനമന്ത്രിയുടെ പ്രത്യേക സ്കോളർഷിപ്പ് സ്കീമിന് (പിഎംഎസ്എസ്എസ്) കീഴിൽ കർണാടകയിൽ പഠിക്കുന്ന ജമ്മു കശ്മീരിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥികളാണ് ജമ്മു കശ്മീർ സ്റ്റുഡൻ്റ്സ് അസോസിയേഷനെ സമീപിച്ചത്.

Advertisment

താടി ട്രിം ചെയ്യാനോ വടിക്കാനോ ആവശ്യപ്പെട്ടതായാണ് ആരോപണം. രാജീവ് ഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള ഹോളനരസിപുരയിലെ ഗവൺമെൻ്റ് നഴ്‌സിങ് കോളേജ് വിദ്യാർത്ഥികളാണ് ആരോപണവുമായി രംഗത്തെത്തിയത്. തങ്ങളുടെ സാംസ്‌കാരികവും മതപരവുമായ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് വിദ്യാർത്ഥകൾ ആരോപിച്ചു.

വിവേചനപരമായ ഗ്രൂമിങ് മാനദണ്ഡങ്ങളാണ് കോളേജ് നടപ്പിലാക്കുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. നിർദേശം പാലിച്ചില്ലെങ്കിൽ ക്ലിനിക്കൽ പ്രവർത്തനങ്ങളിൽ അവധി അടയാളപ്പെടുത്തുമെന്ന് കോളേജ് ഭീഷണിപ്പെടുത്തിയതായും അസോസിയേഷന് സമർപ്പിച്ച കത്തിൽ വിദ്യാർത്ഥികൾ പരാതിപ്പെട്ടു.

അച്ചടക്കം നിർബന്ധമായ നഴ്‌സിങ് പോലുള്ള മേഖലയിൽ വൃത്തിയും പ്രൊഫഷണൽ രൂപവും അത്യാവശ്യമാണെന്ന് കോളേജ് വ്യക്തമാക്കി. താടി ട്രിം ചെയ്യാൻ മാത്രമാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതെന്നും, പൂർണ്ണമായും ഷേവ് ചെയ്യണമെന്ന് നിബന്ധനവെച്ചിട്ടില്ലെന്നും കോളേജ് പ്രിൻസിപ്പൽ ചന്ദ്രശേഖർ ഹഡപ്പാട് പറഞ്ഞു. താടി അവരുടെ ആചാരത്തിൻ്റെ ഭാഗമാണെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

വിദ്യാർത്ഥികൾക്ക് ഹാജരിൽ കുറവുണ്ട്. ക്ലിനിക്കൽ പ്രവർത്തനങ്ങലിൽ ഇവർ പതിവായി പങ്കെടുക്കാറില്ല, പ്രിൻസിപ്പൽ പറഞ്ഞു. ജമ്മു കശ്മീരിൽ നിന്നുള്ള 14 വിദ്യാർത്ഥികളാണ് നഴ്സിങ് കോളേജിൽ പഠിക്കുന്നത്. കർണാടക, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഓഫീസുകളിലേക്ക് ഇത് സംബന്ധിച്ച് അസോസിയേഷൻ കത്ത് നൽകിയിട്ടുണ്ട്. പ്രിൻസിപ്പലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. 

Read More

Karnataka Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: