scorecardresearch

കാനഡയിൽ ഖാലിസ്ഥാൻ വാദികളുണ്ട്; തുറന്ന് സമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ

വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ട്രൂഡോയുടെ പരാമർശം കൂടുതൽ ശിഥിലമാക്കിയേക്കുമെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തൽ

വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ട്രൂഡോയുടെ പരാമർശം കൂടുതൽ ശിഥിലമാക്കിയേക്കുമെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തൽ

author-image
WebDesk
New Update
കാനഡയില്‍ ട്രൂഡോ തന്നെ; കേവലഭൂരിപക്ഷമില്ല, ഷീയര്‍ പ്രതിപക്ഷത്ത്

ജസ്റ്റിൻ ട്രൂഡോ

ന്യൂഡൽഹി: കനേഡിയൻ മണ്ണിൽ ഖാലിസ്ഥാനികൾ ഉണ്ടെന്നും അവർ സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്നും തുറന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഒളിയമ്പ് എയ്തുകൊണ്ടായിരുന്നു ട്രൂഡോയുടെ വെളിപ്പെടുത്തൽ. ഖാലിസ്ഥാൻ മൂവ്മെന്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സിഖുകർ കനേഡിയൻ മണ്ണിൽ സഹവസിക്കുന്നുണ്ടെന്നും എന്നാൽ കാനഡയിലുള്ള എല്ലാ സിഖുകാർ എല്ലാവരും ഖാലിസ്ഥാനികൾ അല്ലെന്നും ട്രൂഡോ വ്യക്തമാക്കി.

Advertisment

"ഖാലിസ്ഥാൻ എന്ന പ്രത്യേക രാജ്യത്തിനായി വാദിക്കുന്ന ഒട്ടനേകം പേർ കാനഡയിൽ ജീവിക്കുന്നുണ്ട്. എന്നാൽ കാനഡയിൽ കുടിയേറി പാർത്തുവരുന്ന സിഖ് സമൂഹം മുഴുവൻ ഈ വിഭാഗത്തിൽ പെടുന്നില്ല. ഏതാനും ചിലർ വേറിട്ട് ചിന്തിക്കുന്നതിന് ഒരു വിഭാഗത്തെ മുഴുവനായി കുറ്റപ്പെടുത്താനാകില്ല. കാനഡയിൽ താമസിക്കുന്ന ഹൈന്ദവരിൽ ചിലർ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവരാണ്. എന്നു കരുതി ഹിന്ദു സമൂഹം മുഴുവൻ മോദി അനുകൂലികൾ അല്ല. അതുപോലെയാണ് സിഖുകാരും''- ട്രൂഡോ പറഞ്ഞു.

തലസ്ഥാനമായ ഒട്ടാവോയിൽ പാർലമെന്റ് സമുച്ചയത്തിൽ ഇന്ത്യൻ വംശജർ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ട്രൂഡോ. ഖാലിസ്ഥാൻ വാദികൾക്ക് കാനഡ സുരക്ഷിതമായ താവളമൊരുക്കുന്നുവെന്നും രാജ്യവിരുദ്ധ ശക്തികൾക്കും തീവ്രവാദ പ്രവർത്തകർക്കും കാനഡ വെള്ളവും വളവുമിട്ടു നൽകുകയാണെന്നുമുള്ള ഇന്ത്യയുടെ ആരോപണങ്ങൾക്കു പിന്നാലെയാണ് ട്രൂഡോയുടെ തുറന്നുപറച്ചിൽ എന്നതും ശ്രദ്ധേയമാണ്.

വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ട്രൂഡോയുടെ പരാമർശം കൂടുതൽ ശിഥിലമാക്കിയേക്കുമെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. ഖാലിസ്ഥാൻ ഭീകരനായിരുന്ന ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിൽ ഇടഞ്ഞത്. നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യയുടെ കരങ്ങളുണ്ടെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ട്രൂഡോ പരസ്യമായി കുറ്റപ്പെടുത്തിയതോടെയാണ് പ്രശന്ങ്ങൾ ആരംഭിച്ചത്.

Advertisment

Read More

Canada Justin Trudeau

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: