/indian-express-malayalam/media/media_files/uploads/2021/08/joe-biden-2-1.jpg)
ജോ ബൈഡൻ
വാഷിങ്ടൺ:ഡൊണാൾഡ് ട്രംപിന് അഭിനന്ദനമറിയിച്ച് നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ട്രംപിന്റെ വിജയത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപിനെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചു. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
പൗരന്മാർ അവരുടെ കടമ നിർവഹിച്ചു കഴിഞ്ഞു. ഇനി നിലവിലെ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ എന്റെ കടമയും നിർവഹിക്കും. ഭരണഘടനയെ മാനിക്കും. അടുത്ത വർഷം ജനുവരി 20-ന് സമാധാനപരമായ അധികാരകൈമാറ്റം നടക്കും- അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിൽ, ജനഹിതം എപ്പോഴും വിജയിക്കും. ചിലർക്ക് ഇത് വിജയത്തിൻറയും ആഘോഷത്തിൻറയും സമയമാണ്. മറ്റ് ചിലർക്ക് ഇത് നഷ്ടത്തിന്റെയും നിരാശയുടെയും സമയമായിരിക്കാം. പ്രചാരണങ്ങൾ കാഴ്ചപ്പാടുകൾ തമ്മിലുള്ള മത്സരമാണ്. രാജ്യം ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നു. രാജ്യം എടുത്ത തീരുമാനം നമ്മളെല്ലാം അംഗീകരിക്കണം.- ബൈഡൻ കൂട്ടിച്ചേർത്തു.
On January 20th, we will have a peaceful transfer of power in America. pic.twitter.com/P6xFZl0ysR
— President Biden (@POTUS) November 8, 2024
കഴിഞ്ഞദിവസം വൈസ് പ്രസിഡന്റ് കമല ഹാരിസുമായി സംസാരിച്ചെന്നും വളരെ പ്രചോദനം നൽകുന്ന തിരഞ്ഞെടുപ്പ് പ്രചാരണമാണ് അവർ നയിച്ചതെന്നും ബൈഡൻ പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കമലയ്ക്കും അവരുടെ സംഘത്തിനും അഭിമാനിക്കാമെന്നും വൈറ്റ്ഹൗസിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കമല ഹാരിസും ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
Read More
- ട്രംപിന്റെ വിജയം അംഗീകരിച്ച് കമല; തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും
 - ചരിത്രനേട്ടങ്ങളുമായി ട്രംപിന് രണ്ടാംമൂഴം
 - US Election Results 2024 LIVE Updates: അമേരിക്കയ്ക്ക് ഇനി സുവര്ണകാലം'; വിജയം പ്രഖ്യാപിച്ച് ട്രംപ്
 - കമലയോ ട്രംപോ? അമേരിക്ക വിധിയെഴുതുന്നു
 - കമല ഹാരിസിന്റെ വിജയത്തിന് പ്രാർത്ഥനകളോടെ തമിഴ്നാട്ടിലെ ഒരു കൊച്ചുഗ്രാമം
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us