/indian-express-malayalam/media/media_files/2024/11/09/IMtr2V27XLkY1hrLWCJn.jpg)
നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്
ന്യൂഡൽഹി: വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായിരുന്ന ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ അവസാനിപ്പിച്ച് കാനഡ. വെള്ളിയാഴ്ചയാണ് ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ അവസാനിപ്പിച്ചുള്ള ഉത്തരവ് കനേഡിയൻ സർക്കാർ പുറത്തിറക്കിയത്. ഇതോടെ ഇന്ത്യയുൾപ്പടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്.
2018-ലാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പദ്ധതിയുടെ കീഴിൽ ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ തുടങ്ങിയത്. കനേഡിയൻ ഗ്യാരന്റീസ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫക്കറ്റും ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷാ പരിജ്ഞാനവും ഉണ്ടെങ്കിൽ ആഴ്ചകൾക്കുള്ളിൽ വിസ നൽകുന്നതായിരുന്നു പദ്ധതി.
പദ്ധതി അവസാനിപ്പിച്ചതോടെ ആശങ്കയിലായത് നിരവധി രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരാണ്. ഇന്ത്യ, ചൈന, ഫിലിപ്പീൻസ് തുടങ്ങി 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് കൂടുതലായും ഈ വിസ ആശ്രയിച്ചിരുന്നത്.
അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിസ റദ്ദാക്കുന്നതെന്നാണ് കനേഡിയൻ സർക്കാരിന്റെ വാദം. വരും നാളുകളിൽ വിസ ചട്ടങ്ങൾക്കുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങുകയാണ് കനേഡിയൻ സർക്കാർ.
Read More
- വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈൽസിനെ നിയമിച്ച് ട്രംപ്
- സമാധാനപരമായ ഭരണ കൈമാറ്റം ഉറപ്പാക്കും; ജോ ബൈഡൻ
- ട്രംപിന്റെ വിജയം അംഗീകരിച്ച് കമല; തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും
- ചരിത്രനേട്ടങ്ങളുമായി ട്രംപിന് രണ്ടാംമൂഴം
- US Election Results 2024 LIVE Updates: അമേരിക്കയ്ക്ക് ഇനി സുവര്‍ണകാലം'; വിജയം പ്രഖ്യാപിച്ച് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.