scorecardresearch

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈൽസിനെ നിയമിച്ച് ട്രംപ്

അമേരിക്കയുടെ ചരിത്രത്തിൽ തന്ന ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സൂസി വൈൽസ്

അമേരിക്കയുടെ ചരിത്രത്തിൽ തന്ന ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സൂസി വൈൽസ്

author-image
WebDesk
New Update
susie wiles

സൂസി വൈൽസ്

ന്യൂയോർക്ക്: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി തന്റെ ക്യാമ്പയിൻ മാനേജറായിരുന്ന സൂസി വൈൽസിനെ നിയമിച്ച് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപ് നടത്തിയ നിർണായക പ്രഖ്യാപനമാണിത്. അമേരിക്കയുടെ ചരിത്രത്തിൽ തന്ന ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് വൈൽസ്.പ്രസിഡന്റിന്റെ ഏറ്റവും വിശ്വസ്തനായി നിലനിൽക്കുന്ന വ്യക്തിയാണ് ചീഫ് ഓഫ് സ്റ്റാഫ്.

Advertisment

എല്ലാവരും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് സൂസിയുടേത്. അമേരിക്കയുടെ ഉന്നമനത്തിനായി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്യുന്നത് സൂസി ഇനിയും തുടരും. ഇത് സൂസിക്ക് അർഹമായ ബഹുമതിയാണ്- നിയമനം സംബന്ധിച്ചുള്ള പ്രസ്താവനയിൽ ട്രംപ് പറഞ്ഞു.തന്റെ ഭരണകൂടത്തിൽ ആർക്കൊക്കെയാണ് സ്ഥാനമെന്നകാര്യത്തിൽ ട്രംപ് വരും ദിവസങ്ങളിൽ തന്നെ വ്യക്തത വരുത്തുമെന്ന സൂചനകൂടിയാണ് ഈ നിയമനം നൽകുന്നത്.

ഫ്‌ലോറിഡ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന വ്യക്തിയാണ് സൂസി വൈൽസ്. 1970കളിൽ ന്യുയോർക്കിന്റെ റിപ്പബ്ലിക്കൻ പ്രതിനിധിയായിരുന്ന ജാക്ക് കെമ്പിന്റെ വാഷിങ്ടൺ ഓഫിസിൽ പ്രവർത്തിച്ചാണ് കരിയറിന്റെ തുടക്കം. പിന്നീട് അമേരിക്കയുടെ 40-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റൊണാൾഡ് റീഗന്റെ പ്രചാരണത്തിലും ഭാഗമായി. വൈറ്റ് ഹൗസിൽ റീഗന്റെ ഷെഡ്യൂളറായും പ്രവർത്തിച്ചു വൈൽസ്.

പിന്നീട് ഫ്‌ലോറിഡ രാഷ്ട്രീയത്തിലായിരുന്നു വൈൽസിന്റെ സാന്നിധ്യം കണ്ടത്. നിരവധി തിരഞ്ഞെടുപ്പുകളിൽ വിവിധ സ്ഥാനാർഥികൾക്കായി പ്രചാരണത്തിന് നേതൃത്വം കൊടുത്തു. 2011ൽ റിക് സ്‌കോട്ട് ഫ്‌ലോറിഡയുടെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതിൽ വൈൽസ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

Advertisment

Read More

Us President Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: