/indian-express-malayalam/media/media_files/2024/11/02/WPSNMwCWph6Z7kTQlr1Z.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഇന്ത്യയിൽ ബിജെപി ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്‌ലിങ്ങൾക്ക് സംവരണം നൽകിയാൽ ദലിതർക്കും ആദിവാസികൾക്കും മറ്റു പിന്നാക്ക വിഭാഗത്തിനുള്ള സംവരണം വെട്ടിക്കുറയ്ക്കപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. ഝാർഖണ്ഡിലെ പലാമുവില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുസ്‌ലിം മതവിഭാഗത്തിന് 10 ശതമാനം സംവരണം നൽകുമെന്നാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. മത അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല. മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയാൽ പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറയും. ന്യൂനപക്ഷങ്ങൾക്ക് സംവരണം നടപ്പാക്കാൻ ബിജെപി ഒരിക്കലും കോൺഗ്രസിനെ അനുവദിക്കില്ല,' അമിത് ഷാ പറഞ്ഞു.
എസ്‌സി-എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം തട്ടിയെടുത്ത് മുസ്‌ലിങ്ങൾക്കു നൽകാനാണ് രാഹുൽ ഗാന്ധിയുടെ ആഗ്രഹമെന്നും അമിത് ഷാ പറഞ്ഞു. 'മുസ്‌ലീങ്ങൾക്കു സംവരണം നൽകുമെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞിരുന്നു. കർണാടകയിൽ കൊടുത്തു, ഹൈദരാബാദിൽ കൊടുത്തു. എന്നാൽ നിങ്ങൾ വിഷമിക്കേണ്ട, ബിജെപി സർക്കാർ ഉള്ളിടത്തോളം കാലം എസ്‌സി-എസ്ടി, ഒബിസി സംവരണത്തിൽ തൊടാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല,' അമിത് ഷാ കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഒബിസി വിരുദ്ധ പാർട്ടിയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി തുറന്നടിച്ചു. 'അധികാരത്തിൽ വന്നപ്പോഴെല്ലാം അവരോട് അനീതി കാണിച്ചു. 1950-ൽ കക്ക കലേൽക്കർ കമ്മിറ്റി രൂപീകരിച്ചെങ്കിലും അതിൻ്റെ റിപ്പോർട്ട് അപ്രത്യക്ഷമായി. ഒബിസിക്കാർക്ക് സംവരണം നൽകാൻ മണ്ഡല് കമ്മീഷൻ വന്നപ്പോൾ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും അത് നടപ്പാക്കുന്നതിനെ എതിർത്തിരുന്നു.
കേന്ദ്ര സ്ഥാപനങ്ങളിൽ ഒബിസിക്കാർക്ക് 27 ശതമാനം സംവരണം നൽകാൻ അവർ വർഷങ്ങളെടുത്തു. 2014ൽ മോദി സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുത്തപ്പോൾ ഒബിസിക്കാർക്ക് 27 ശതമാനം സംവരണം നടപ്പാക്കി. പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ (എൻസിബിസി) രൂപീകരിക്കുകയും അതിന് ഭരണഘടനാ പദവി നൽകുകയും ചെയ്തു.' ഝാർഖണ്ഡിലെ ജെഎംഎം, കോൺഗ്രസ്, ആർജെഡി സഖ്യം രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണെന്നും ഇന്ത്യൻ സഖ്യത്തെ വിമർശിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.
Read More
- കാനഡയിൽ ഖാലിസ്ഥാൻ വാദികളുണ്ട്; തുറന്ന് സമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ
- ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ അവസാനിപ്പിച്ച് കാനഡ
- വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈൽസിനെ നിയമിച്ച് ട്രംപ്
- സമാധാനപരമായ ഭരണ കൈമാറ്റം ഉറപ്പാക്കും; ജോ ബൈഡൻ
- ട്രംപിന്റെ വിജയം അംഗീകരിച്ച് കമല; തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും
- ചരിത്രനേട്ടങ്ങളുമായി ട്രംപിന് രണ്ടാംമൂഴം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.