/indian-express-malayalam/media/media_files/vZp0GhsvSVzWRFUMNTrP.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) യോഗത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലേക്ക്. രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ പങ്കെടുക്കാന്നതിനായി ഒക്‌ടോബർ 15,16 തീയതികളിലാണ് ജയശങ്കർ നയിക്കുന്ന പ്രതിനിധി സംഘം ഇസ്ലാമാബാദ് സന്ദർശിക്കുന്നത്.
ഈ വർഷം ഓഗസ്റ്റിൽ, പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ എസ്.സി.ഒ അംഗരാജ്യങ്ങളിലെ എല്ലാ തലവന്മാരെയും ക്ഷണിച്ചിരുന്നതായി വിദേശകാര്യ വക്താവ് പ്രസ്താവനയിൽ അറിയിച്ചിരുന്നു. 2020ൽ ഇന്ത്യയിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ, പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് വിദേശകാര്യ പാർലമെന്ററി സെക്രട്ടറി പങ്കെടുത്തിട്ടുണ്ട്.
ഒമ്പതു വർഷത്തിനിടെ ഒരു ഇന്ത്യൻ വിദേശകാര്യ മന്ത്രി നടത്തുന്ന ആദ്യ പാകിസ്ഥാൻ സന്ദർശനമാണിത്. 2015 ഡിസംബറിൽ ഇസ്ലാമാബാദിൽ നടന്ന 'ഹാർട്ട് ഓഫ് ഏഷ്യ' മന്ത്രിതല സമ്മേളനത്തിൽ സുഷമ സ്വരാജ് നയിച്ച ഇന്ത്യൻ പ്രതിനിധി സംഘം പങ്കെടുത്തിരുന്നു. അന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. ആ വർഷം തന്നെ പ്രധാനമന്ത്രി മോദി ലാഹോറിലെത്തി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുകൂലികളുടെ പ്രതിഷേധം പാക്കിസ്ഥാനെ ഇളക്കിമറിക്കുന്ന സാഹചര്യത്തിലാണ് ഇസ്ലാമാബാദിൽ എസ്.സി.ഒ യോഗം നടക്കുന്നത്. കശ്മീരിലെ പ്രശ്നങ്ങളും, യുഎൻ ജനറൽ അസംബ്ലിയിൽ പാക് ഭീകരയ്ക്കെതിരെ ഇന്ത്യ സ്വീകരിച്ച ശക്തമായ നിലപാടുകൾക്കും ഇടയിലാണ് ഇന്ത്യൻ സംഘം സന്ദർശനത്തിനൊരുങ്ങുന്നത്.
ഇന്ത്യയും പാക്കിസ്ഥാനും സഹകരിക്കുന്ന അപൂർവം വേദികളിലൊന്നാണ് എസ്.സി.ഒ. ഉഭയകക്ഷി പ്രശ്നങ്ങൾ ഉന്നയിക്കാൻ അംഗരാജ്യങ്ങൾക്ക് അനുവാദമില്ലാത്ത വേദിയായതുകൊണ്ടു തന്നെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹചര്യം യോഗങ്ങൾക്ക് തടസമാകാത്തത്. ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
Read More
- ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 30പേർ കൊല്ലപ്പെട്ടു; സംസ്ഥാനത്തെ ഏറ്റവും വലിയ ഏറ്റുമുട്ടൽ
- ഹിസ്ബുല്ലയെയും ഹമാസിനെയും തോൽപ്പിക്കാൻ ഇസ്രയേലിനാകില്ല; മുസ്ലീം രാജ്യങ്ങള് ഒരുമിച്ച് നില്ക്കണമെന്ന് ഖമേനി
- തിരുപ്പതി ലഡു വിവാദം: സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി
- ശ്രേഷ്ഠഭാഷാ പദവിയിലേക്ക് അഞ്ച് ഭാഷകൾ കൂടി:എന്താണ് ശ്രേഷ്ഠഭാഷാ പദവി?
- വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കരുത്; കേന്ദ്രം സുപ്രീം കോടതിയിൽ
- മൂന്ന് കള്ളന്മാരെ ഒറ്റയ്ക്ക് ചെറുത്ത് തോൽപ്പിച്ച് വീട്ടമ്മ, ധീരതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
- ചികിത്സയ്ക്ക് എത്തിയവർ ഡോക്ടറെ വെടിവെച്ചു കൊന്നു
- വാങ്ങാൻ ആള് കുറവ്: മോദിയുടെ സമ്മാന ലേലം തീയതി നീട്ടി
- യഥാർഥ മതം മറച്ചുവെച്ച് വിവാഹം; യുവാവിന് ജീവപര്യന്തം തടവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.